മീര ജാസ്മിനെ ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്ത് താരങ്ങൾ..

സോഷ്യൽ മീഡിയയിൽ തരംഗമായി മീര ജാസ്മിൻ. വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് ഉള്ള തിരിച്ചുവരവ്. ഒപ്പം പുതിയ സോഷ്യൽ മീഡിയ പേജും. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മീര ജാസ്മിൻ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നായികയാണ് മീര ജാസ്‍മിൻ. 2001 ൽ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്‍മിൻ സിനിമയിലേക്ക് എത്തിയത്. തുടർന്ന് വളരെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും സാധിച്ചിരുന്നു. കസ്തൂരിമാണ്, ഗ്രാമഫോൺ, സ്വപ്നകൂട് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ യുവ മനസ്സുകളിലും ഇടം നേടി. 2016 ൽ റിലീസ് ചെയ്ത പത്ത് കല്പനകൾ എന്ന ചിത്രമായിരുന്നു ഇടവേളക്കു മുൻപുള്ള അവസാന ചിത്രം.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപാണ് മീര ജാസ്‍മിൻ, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സത്യം അന്തിക്കാട് ചിത്രത്തിന്റെ നിർമാണം ആരംഭിച്ചത്. സിനിമയുടെ നിർമാണ വേളയിൽ ഉള്ള ചില രംഗങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. (Actress Meera Jasmin Started official instagram handle)

കഴിഞ്ഞ ദിവസമാണ് മീര ജാസ്‍മിൻ തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജ് ആരംഭിച്ചതായുള്ള വാർത്ത മലയാളത്തിലെ ചില താരങ്ങൾ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചത്. ഏതാനും മണിക്കൂറുകൾകൊണ്ടുതന്നെ നിരവധി ആരാധകരാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്തത്..