കൂട്ടുകാരിയുടെ കല്യാണ ആഘോഷത്തിൽ ചുവടുകൾ വെച്ച് പ്രിയ താരം അഹാന കൃഷ്ണ

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവിയുടെ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണകുമാർ. താരം പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വയറലും ആണ്. സുഹൃത്തായ മീനാക്ഷിയുടെ ഹൽദി ചടങ്ങിൽ ചുവടുകൾ വെയ്ക്കുന്ന അഹാനയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്,

 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ ഉള്ളുലേരി, മനമ ഫിത്ത ഫിത്താതെ തുടങ്ങുന്ന ഗാനത്തിനും ചുവടുകൾ വക്കുന്ന കൂട്ടുകാരുടെയും അഹാനയുടെയും നൃത്തച്ചുവടുകൾ കൊണ്ട് തന്നെ  ഹൽദി ആഘോഷങ്ങൾ ഗംഭീരമാക്കി എന്ന് തന്നെ പറയാം. അഹാനയുടെ സ്കൂൾ കാലം തൊട്ടേയുള്ള ഉറ്റ സുഹൃത്തായിരുന്നു  മീനാക്ഷി.  മീനാക്ഷിയുടെ വിവാഹനിശ്ചയത്തിന്റെ ഫോട്ടോകളും അഹാന മുൻപ് പങ്കുവെച്ചിരുന്നു, കൂടാതെ ഉറ്റ സുഹൃത്തിനൊപ്പം സ്കൂൾ കാലത്ത് ഇരിക്കുന്ന ചിത്രങ്ങളും അഹാന മുൻപ് പങ്കുവെച്ചിട്ടുണ്ട്. ബ്ലോഗർ എന്ന നിലയിലും സോഷ്യൽ മീഡിയയിൽ ഒരു താരമാണ് അഹാന.  ഈയടുത്ത് തോന്നൽ എന്നൊരു മ്യൂസിക്കൽ ആൽബവും അഹാന സംവിധാനം ചെയ്തിട്ടുണ്ട്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കുന്നുണ്ട്. ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിനായി.