മകൾ നൈനികയുമായി മീന പങ്കുവെച്ച റീലാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്

മകൾ നൈനികയുമായി മീന പങ്കുവെച്ച റീലാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തെരി എന്ന വിജയ് ചിത്രത്തിലൂടെ പ്രേക്ഷക മനം കവർന്ന താരമാണ് നൈനിക. ഒരു സിനിമയിലൂടെ തന്നെ ആരാധകരുടെ മനംകവരാൻ നൈനിക കുട്ടിക്കായി. മകളോടൊപ്പം നിലനിൽക്കുകയും പിന്നീട് അമ്മ സിംഹവും കുഞ്ഞു സിംഹവും ആകുന്ന  കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത്.

മകളും നൈനികയുമായി പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. ഇതിനുമുൻപും  മകളും മീനയും പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. കാഴ്ചയിലും രൂപത്തിലുമൊക്കെ കുഞ്ഞു മീനയെ പോലെയാണ് നൈനിക.
അമ്മയെ പോലെ തന്നെ  മകളും ആരാധകർക്ക് പ്രിയങ്കരിയാണ്.

സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മീന മലയാള സിനിമയിലെത്തുന്നത്. പിന്നീട് ഡ്രീംസിൽ അഭിനയിച്ചു. തെന്നിന്ത്യൻ സിനിമകളിലും നിറഞ്ഞു നിന്ന താരമാണ് മീന. മുത്തുവിലും റിഥം എന്ന സിനിമയിലും മൊക്കെ ശക്തമായ കഥാപാത്രങ്ങളിലൂടെ താരം ജനഹൃദയങ്ങളിൽ ഇടം നേടിയിരുന്നു.

മലയാളത്തിൽ ഏറ്റവും കൂടുതൽ  അഭിനയിച്ചത് മോഹൻലാലിനൊപ്പമായിരുന്നു.മോഹൻലാലിനൊപ്പം   മീന അഭിനയിച്ച എല്ലാ ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.  മോഹൻലാലും മീനയും തമ്മിലുള്ള കോമ്പോ എല്ലാവർക്കും ഇഷ്ടമാണ് വർണ്ണപ്പകിട്ട്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദൃശ്യം എന്നിവയെല്ലാം ആരാധകർ നെഞ്ചിലേറ്റിയ ചിത്രങ്ങൾ ആണ്.ഈ അടുത്ത് ഇറങ്ങിയ ദൃശ്യം 2 വും ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു