പ്രണയത്തിനൊടുവിൽ ഇരുഹൃദയങ്ങളും ഒന്നിക്കുന്നു, വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങൾ പങ്കു വെച്ച് നിക്കി ഗൽറാണി

നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുഹൃദയങ്ങളും ഒന്നിക്കുന്നു.  തെന്നിന്ത്യൻ താരം നിക്കിഗൽറാണിയും നടൻ ആദിത്യനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു, ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ വഴി നിക്കിഗൽറാണി തന്നെയാണ്  അറിയിച്ചത്.

ഇരുപത്തിനാലാം തീയതി ആയിരുന്നു നിശ്ചയം എന്നും എല്ലാവരുടെയും അനുഗ്രഹങ്ങളും ഉണ്ടാകണമെന്നും നിക്കി പറഞ്ഞിരുന്നു. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ്  ഇരുതാരങ്ങളും ഒരുമിക്കാൻ തീരുമാനിച്ചത്.

ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.  കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഞങ്ങൾ ഒരുമിച്ചു പുതിയ യാത്ര ആരംഭിക്കാൻ പോവുകയാണെന്ന് എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്നും നിക്കി കുറിച്ചിച്ചിരുന്നു.ഒക്കെ വി ചിത്തിരം എന്ന സിനിമയിലൂടെയാണ് ആദി സിനിമയിൽ എത്തിയത്.തെലുങ്ക്  സംവിധായകനായ രവി രാജ പെനിസെട്ടിയുടെ മകനാണ് ആദി.’ ഈറാം ‘എന്ന തമിഴ് സിനിമയിലൂടെയാണ് ആദി കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്.

തെലുങ്കു താരം ആണെങ്കിലും മലയാളത്തിൽ ചില സിനിമകളിലൂടെ പ്രിയ താരമാവാൻ നിക്കിക്കായി. വെള്ളിമൂങ്ങ,ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹൂ, മര്യാദ രാമൻ, ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാൻ നിക്കിക്കായ്. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിലാണ് ഒമർ ലുലു അവസാനമായി അഭിനയിച്ചത്.