ആലിയ -രൺബീർ കല്യാണം മാമാങ്കത്തിന് ദിവസങ്ങൾ മാത്രം, ആഘോഷത്തിമിർപ്പിൽ ആരാധകർ

ആലിയ രൺബീർ കപൂർ താര ജോഡികളുടെ കല്യാണ മാമങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം. ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ ആരാധകർ കാത്തിരിക്കുകയായിരുന്നു ഇവരുടെ വിവാഹ മുഹൂർത്തത്തിനായി ഏപ്രിൽ 14ന് ആയിരിക്കും  ഇരുവരുടെയും വിവാഹം. പതിമൂന്നാം തീയതി മുതൽ ആരംഭിക്കുന്ന ചടങ്ങ് പതിനേഴാം തീയതി വരെ വിവാഹ ചടങ്ങുകൾ നടക്കും.

ചടങ്ങിൽ സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന 450ഓളം പേർ മാത്രമായിരിക്കും  ചടങ്ങിൽ പങ്കെടുക്കുക. ബോളിവുഡിലെ സൂപ്പർ താരങ്ങളായ  ഷാരൂഖാൻ, ദീപിക പദുകോൺ, സഞ്ജയ് ലീല ബൻസാലി, സൽമാൻ ഖാൻ, തുടങ്ങിയ വൻ നിര താരങ്ങളും പങ്കെടുക്കും. ബോളിവുഡിലെ മികച്ച കോസ്റ്റ്യൂം ഡിസൈനർ ആയ സഭ്യ സാച്ചിയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രിയങ്ക ചോപ്ര,  കത്രീന കൈഫ്, അനുഷ്ക ശർമ, തുടങ്ങിയ താരങ്ങളുടെ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് സഭ്യ സാച്ചിയായിരുന്നു.

ആലിയയും രൺബീറും ഒന്നിച്ചഭിനയിച്ച ബ്രഹ്മമസ്ത എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ഇരു താരങ്ങളും പ്രണത്തിലാകുന്നത്.  രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ആണ് ആലിയ ഭട്ടിന്റെതായി ഈയടുത്ത് പുറത്തിറങ്ങിയ ചിത്രം,  സഞ്ജു എന്ന ചിത്രമാണ് രൺബീറിന്റെ. 2018 മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്. അന്നുമുതൽ തന്നെ ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ബോളിവുഡ് സിനിമലോകവും ആരാധകരും.