മരക്കാർ അറബി കടലിലെ സിംഹം എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

മരക്കാർ അറബി കടലിലെ സിംഹം എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ടീസര്‍ യൂടുബില്‍ കണ്ടത് ലക്ഷ കണക്കിന് ആളുകള്‍  നാവിക യോദ്ധാവും സാഹസികനുമായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണിത്. പണ്ടത്തെ രാജ്യ സദസ്സുകളും, സംഗീത സദസ്സുകളും പ്രേഷകർക്കു മുൻപിൽ എത്തിക്കുന്ന ചിത്രത്തിൽ സംഗീതത്തിന്റെ അകമ്പടിയോടുള്ള ടീസർ പ്രേഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനു മുമ്പ്പുറത്തിറങ്ങിയ രണ്ടു ടീസറും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

കാത്തിരിപ്പിന് വിരാമമിട്ട് മോഹൻ ലാൽ ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം ഡിസംബർ 5 ന് തീയേറ്ററുകളിൽ എത്തും. വൻ താര നിരയാണ് സിനിമയിൽ ഉള്ളത്. മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. 100 കോടി ബഡ്‌ജറ്റ്റിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം എന്ന വിശേഷണവും ഇതിനുണ്ട്. പ്രിയ ദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ആശിർ വാദ് സിനിമസാണ്