സഹോദരനും മകള്‍ക്കും ഒപ്പം റിസോര്‍ട്ടില്‍ അടിച്ച് പൊളിച്ച് മഞ്ജുവാര്യര്‍

മലയാളികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യര്‍. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍. പ്രായം 43-ല്‍ എത്തി നില്‍ക്കുമ്പോഴും 18ന്റെ തിളക്കമാണ് മഞ്ജുവിനിപ്പോഴും. സിനിമയില്‍ അഭിനയിച്ചിരുന്ന ആദ്യ കാലത്തും 14 വര്‍ഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്‌നേഹത്തോടെ മലയാളികള്‍ ചേര്‍ത്തുപിടിച്ച നായികയാണ് മഞ്ജു.

മലയാളത്തിനു പുറമെ തമിഴിലും അഭിനയിച്ച് ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ മഞ്ജുവിന് ലഭിച്ചിരുന്നു. സിനിമയ്ക്കപ്പുറം മഞ്ജുവിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പ്രായത്തെ വെല്ലുന്ന രീതിയില്‍ നടി നടത്തിയ എല്ലാ ഫോട്ടോഷൂട്ടുകള്‍ക്കും മികച്ച സ്വീകാരിതയാണ് ആരാധകര്‍ക്കിടയില്‍ ലഭിക്കാറുള്ളത്.

ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുകയാണ് താരം. സിനിമ തിരക്കുകളില്‍ നിന്ന് വിട്ടുനിന്ന് സഹോദരനും സഹോദരന്റെ മകള്‍ക്കുമൊപ്പം അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് താരം. മധുവാര്യര്‍ക്കും മകള്‍ക്കുമൊപ്പം അവധി ആഘോഷിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മഞ്ജുവും, മധുവും, മധുവിന്റെ മകള്‍ ആവണിയും സൈക്കിള്‍ ചവിട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റിലുള്ളത്. എന്തുതന്നെയായാലും താരത്തിന്റെ ആരാധകര്‍ക്ക് സന്തോഷം പകരുന്ന കാഴ്ച്ചയാണ് ഇത്.