അടിപൊളി ലുക്കിൽ മഞ്ജു വാര്യർ വീണ്ടും…

ദിവസം ചെല്ലും തോറും ചെറുപ്പമായി വരുന്ന മലയാളികളുടെ പ്രിയ താരമാണ് മഞ്ജുവാര്യര്‍. മലയാളികള്‍ ആഗ്രഹിച്ചൊരു തിരിച്ചുവരവായിരുന്നു മഞ്ജുവിന്റെത്. വര്‍ഷങ്ങള്‍ നിണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിന് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.

അതെസമയം താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഞൊടിയിടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയ പ്രധാന ചിതങ്ങളില്‍ ഒന്നും മഞ്ജുവിന്റെതാണ്. കൊച്ചി കോര്‍പ്പറേഷന്റെ 10 രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന സമൃദ്ധി@10 പരിപാടിയില്‍ മഞ്ജു പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.

വെള്ള കാഷ്വല്‍ ടീ ഷര്‍ട്ടും, കറുപ്പില്‍ വെള്ള പുള്ളികളുള്ള പലാസൊ പാന്റുമായുരുന്നു താരത്തിന്റെ വേഷം. മാസങ്ങള്‍ക്ക് ശേഷമായാണ് മഞ്ജു വാര്യര്‍ ഒരു പൊതുപരിപാടിയില്‍ ഉദ്ഘാടകയായി എത്തുന്നത്. സ്വന്തം വാഹനത്തില്‍ വന്നിറങ്ങിയ മഞ്ജുവിന് ഗംഭീരമായ സ്വീകരണമായിരുന്നു ലഭിച്ചത്.

സാരിയിലോ സല്‍വാറിലോ ആയിരുന്നു മഞ്ജുവിനെ പ്രതീക്ഷിച്ചതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. മഞ്ജു ചേച്ചിയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവരുടെ വാക്കുകളിലും പ്രവര്‍ത്തികളിലും കാണാനാവുന്നുണ്ട്. താരജാഡകളൊന്നുമില്ലാതെ ഇടപഴകുന്ന ഈ പെരുമാറ്റമാണ് ഇഷ്ടമെന്നുള്ള കമന്റും ഫോട്ടോയ്ക്ക് താഴെയുണ്ട്. എന്തായാലും നിമിഷങ്ങള്‍ കൊണ്ടാണ് ചിത്രം ആരാധകര്‍ ഏറ്റെടുത്തത്.