ജനശ്രദ്ധ നേടി മഞ്ജു വര്യര്‍ടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. തൊണ്ണൂറുകളിൽ മഞ്ജു വാര്യർ അഭിനയിച്ച എല്ലാ ചിത്രങ്ങളും ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. പതിനാലു വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ചു വന്നപ്പോൾ ഇരു കൈയ്യും നീട്ടിയാണ് മലയാളികൾ മഞ്ജുവിനെ സ്വീകരിച്ചത്.

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് താരം ഉയരുക ഉണ്ടായി.  പുതുമയാർന്ന ലുക്കിലും സ്റ്റൈലിലും എത്തുന്ന താരം  ഇത്തവണയും ആരാധകരെ നിരാശപ്പെടുത്താതെ പുതുമായർന്ന പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ” ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു ” എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാം വഴി ചിത്രങ്ങൾ പങ്കുവെച്ചത്.കൂളിംഗ് ഗ്ലാസ്സ്‌ വെച്ചിരിക്കുന്ന മഞ്ജുവിന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രിയദർശന്റെ മരക്കാർ അറബികടലിലെ സിംഹം എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ മഞ്ജു വാര്യർ എത്തുന്നു. മികച്ച പ്രതികരണത്തോടു കൂടി പ്രദർശനം തുടരുകയാണ് ഈ ചിത്രം.  സല്ലാപം എന്ന ദിലീപ് ചിത്രലൂടെയാണ് നായികയായി മലയാള സിനിമയിലേക്ക് രംഗപ്രവേശം കുറിച്ചത്.