മഞ്ജു വാര്യരെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ തേജസ്‌ എന്ന രണ്ടര വയസ്സുകാരന് മുൻപിൽ വർഷങ്ങൾക്കിപ്പുറം മഞ്ജു വാര്യർ എത്തി

മഞ്ജു വാര്യരെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ തേജസ്‌ എന്ന രണ്ടര വയസ്സുകാരന് മുൻപിൽ വർഷങ്ങൾക്കിപ്പുറം മഞ്ജു വാര്യർ എത്തി, ഇപ്പോൾ മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് ഈ കുരുന്ന്. മഞ്ജുവിനെ കാണണം എന്ന് വാശിപിടിച്ച വീഡിയോ മഞ്ജു കണ്ടതിനെ തുടർന്ന് ഷൂട്ടിങ് സെറ്റിൽ വെച്ച് തേജസിനെ കാണുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
മഞ്ജുവിനെ കാണുക മാത്രമല്ല ഇപ്പോൾ ഇഷ്ട താരത്തിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ഇപ്പോൾ തേജസിന് കൈവന്നു.

ആറുവയസ്സുകാരനായ തേജസ്‌ ഇപ്പോൾ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് . ഓഡിഷനിലൂടെ  ആണ് തേജസ്‌ സിനിമയിലെത്തിയത്.  മഞ്ജുവാര്യർക്ക് പുറമേ സുരേഷ് കൃഷ്ണ, സൗബിൻ, സലിം കുമാർ, കൃഷ്ണ ശങ്കർ, ഇടവേള ബാബു,  അഭിരാമി ഭാർഗവൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മാധ്യമപ്രവർത്തകനായ ശരത് കൃഷ്ണയും സംവിധായകനായ മഹേഷ് ചേർന്നാണ് ചിത്രത്തിന് രചന നടത്തിയിരിക്കുന്നത്. ഫുൾ ഓൺ സ്റ്റുഡിയോസ് വീഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.  മധുവാസുദേവനും വിനായക ശശികുമാറുമാണ് ഗാനരചയിതാക്കൾ.നീണ്ട 19 ഈ വർഷത്തെ ഇടവേളക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവന്ന മഞ്ജുവിനെ ഇരുകൈയും നീട്ടി ആണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്.