പ്രഭുദേവ വീണ്ടും മലയാളത്തിലേക്ക്.. ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാര്യർ.. | Prabhu Deva

മഞ്ജുവാര്യരുടെ സിനിമയിൽ നൃത്ത സംവിധായകനായി തമിഴ് താരം പ്രഭുദേവ എത്തുന്നു. ഏറെ നാളത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാള സിനിമയിൽ നൃത്ത സംവിധായകന്റെ റോളിൽ താരം വീണ്ടുമെത്തുന്നത്.  മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിലാണ് പ്രഭുദേവ എത്തുന്നത്.മമ്മൂട്ടി  ചിത്രമായ ജോണിവാക്കർ എന്ന ചിത്രത്തിൽ ശാന്തമീ രാത്രിയിൽ എന്ന ഗാനത്തിന് ആയിരുന്നു പ്രഭുദേവ നൃത്ത സംവിധാനം ചെയ്തത്, പൃഥ്വിരാജ് ചിത്രം ഉറുമി യിലും  പ്രധാനവേഷത്തിൽ താരം എത്തിയിരുന്നു. ഇപ്പോൾ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും താരം എത്തുന്നത്.

ഇന്തോ -അറബിക് ചിത്രമാണിത്,  ഇതിനോടകം തന്നെ ചിത്രത്തിന്റെ ചിത്രീകരണം ഗൾഫിലെ റാസൽ ഖൈമയിൽ തുടങ്ങിയിരുന്നു.  നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  എം ജയചന്ദ്രൻ സംഗീതം സംവിധാനം നിർവഹിക്കുന്നത്. മലയാളത്തിനു പുറമേ അറബിക്,ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.രാധിക സജ്ന, പൂർണിമ, ലത്തീഫ, ടുണിഷ്യ,  സലാമ ( യുഎഇ ), സുമയ്യ( യമൻ),  ഇസ്ലാം ( സിറിയ) എന്നിവിടങ്ങളിലെ വിദേശ താരങ്ങളും ചിത്രത്തിലഭിനയിക്കുന്നുണ്ട്. വിഷ്ണു ശർമ ക്യാമറ ചലിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് അപ്പു എൻ ഭട്ടതിരി ആണ്, ക്രോസ് ബോർഡ് ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്. ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്, ഫെദർ ടച്ച്  മൂവി ബോക്സ് എന്നിവയുടെ ബാനറിൽ ഷംസുദ്ദീൻ,  സക്കറിയ വാവാട്, ഹാരിസ് ദേശം,  അനീഷ് പി. ബി എന്നിവർ ചിത്രത്തിന്റെ സഹ നിർമാതാക്കൾ ആയി എത്തുന്നുണ്ട്.