21 ലക്ഷത്തിന്റെ ടാറ്റ ഹാരിയർ സ്വന്തമാക്കി നടി മഞ്ജു പിള്ള

21 ലക്ഷത്തിന്റെ ടാറ്റ ഹാരിയർ സ്വന്തമാക്കി നടി മഞ്ജു പിള്ള. ടാറ്റ ഹാരിയറിന്റെ എക്സ് ഇസഡ് എ പ്ലസ് ഡാർക്ക് എഡിഷൻ ആണ് മഞ്ജു സ്വന്തമാക്കിയത്.  സിനിമ സീരിയൽ രംഗത്തിലൂടെ മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.  ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മയെ പ്രേഷകരാരും മറന്നു കാണില്ല.  ചെറുതും വലുതുമായ ഒരുപാട്  വേഷങ്ങൾ മഞ്ജുപിള്ള ചെയ്തിട്ടുണ്ടെങ്കിലും ഹോമിലെ കുട്ടിയമ്മ മഞ്ജുവിന്റെ കരിയർ ബ്രേക്ക് ആയിരുന്നു എന്ന് പറയാം. മൈ സ്വീറ്റി എന്ന ക്യാപ്ഷനോടു കൂടിയാണ് മഞ്ജു പിള്ള കാർ ഡ്രൈവ് ചെയ്യുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നത്.

അറ്റ്ലസ് ബ്ലാക്ക് നിറത്തിനൊപ്പം അകത്തളത്തിലും കറുപ്പിന്റെ അഴക് നിറയുന്നതാണ് എഡിഷന്റെ സവിശേഷത.  കറുപ്പിൽ പൊതിഞ്ഞ 18 ഇഞ്ച് അലോയ് വീലുകൾ, കറുത്ത ഇന്റീരിയർ, ലെതറേറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ പ്രത്യേകതകൾ.

തട്ടിയും മുട്ടിയും എന്ന കുടുംബഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയയായ നേടിയ താരമാണ് മഞ്ജു. ഇപ്പോൾ മഴവിൽ മനോരമയിലെ ഒരു ചിരി ബംബർ ചിരി എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയാണ് മഞ്ജു ഇപ്പോൾ.  പത്താം ക്ലാസിൽ പഠിക്കുമ്പോൾ സൂര്യ കൃഷ്ണ മൂർത്തിയുടെ സ്ത്രീപർവം എന്ന നാടകത്തിലൂടെയാണ് മഞ്ജു പിള്ള അഭിനയ രംഗത്തെത്തിയത്.