എന്റെ മനസ്സാണ് എന്റെ സൗന്ദര്യം, ഗോസിപ്പുകൾക്ക് മറുപടി നൽകി മഞ്ജു വാര്യർ

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്ന താര സുന്ദരിയാണ് മഞ്ജു വാര്യർ. താരത്തിന്റെ കഴിവും അധ്വാനവും തന്നെയാണ് ഇങ്ങനെയൊരു പദവിയിലേക്ക് എത്താനായി മഞ്ജുവിന് സാധിച്ചത്.
ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമായ താരത്തിന് നിരവധി ഗോസിപ്പുകളും വരുന്നുണ്ട്, അതുപോലെയുള്ള ഒരു വാർത്തയ്ക്ക് മറുപടി നൽകുകയാണ് മഞ്ജു. ലോക് ഡൗൺ സമയത്ത് മഞ്ജു വാര്യർ ജർമ്മനിയിൽ പോയി എന്തൊക്കെയോ സ്കിന്നിന് വേണ്ടി ചെയ്തുവെന്ന് തരത്തിലുള്ള വാർത്തകൾ ഈയടുത്ത് വന്നിരുന്നു, അതിനു മറുപടിയായാണ് താരമിപ്പോൾ എത്തിയിരിക്കുന്നത്.

” നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്, സമൂഹത്തിലുള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേൾക്കാൻ നമുക്ക് ആയാൽ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുമുള്ള മനസ്സു ഉണ്ടാക്കുക അപ്പോഴാണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുക എന്നാണ് താരം പറയുന്നത്.

വീടില്ലാത്ത ഒരാൾക്ക് വീട് കൊടുക്കുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും അസുഖത്താൽ വലയുമ്പോഴോ അവർക്ക് നമ്മൾ എന്തെങ്കിലും സഹായം ചെയ്യാൻ നോക്കുമ്പോഴാണ് അവരുടെ മനസ്സിലെ പ്രാർത്ഥനകളിൽ നമ്മൾ ഉണ്ടാകും, അല്ലെങ്കിൽ അവരുടെ ആത്മാർത്ഥമായ മുഖത്തെ ചിരി കാണുമ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ ഞാൻ സുന്ദരിയാണ് എന്ന് തോന്നിയിട്ടുള്ളതെന്നും. താരം പറയുന്നു എനിക്ക് സുന്ദരിയാകാൻ വേണ്ടിയായിരിക്കും ചിലപ്പോൾ എന്റെ സൗന്ദര്യം കൂടാൻ ആയിരിക്കാം എന്റെ മനസ്സുകൊണ്ട് എനിക്ക് ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് എന്ന് താരം പറഞ്ഞു.
ദിലീപ് നായകനായ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി സിനിമയിലെത്തിയത്.

തുടർന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം കൂടിയാണ് മഞ്ജു വാര്യർ.

പിന്നീട് നടൻ ദിലീപുമായുള്ള വിവാഹത്തിനുശേഷം സിനിമാ ജീവിത ജീവിതത്തിൽ നിന്നും വിട്ടു മാറിനിൽക്കുകയായിരുന്നു താരം, പിന്നീട് ദാമ്പത്യം വേർപിരിഞ്ഞതിനുശേഷം വീണ്ടും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവാണ് മഞ്ജു ഇപ്പോൾ നടത്തുന്നത്.