ചിരിയിൽ അല്പം കാര്യം, മഞ്ജുവിന്റെ ചിത്രങ്ങൾ വൈറൽ ആകുന്നു..

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യർ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഉറക്കെ ചിരിക്കുക, ഇടയ്ക്കൊക്കെ ചിരിക്കുക, എല്ലാത്തിനുമുപരി സ്വയം ചിരിക്കുക എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്, ചിരി ഇനിയും തുടരുക, ഈ ചിരി മായാതിരിക്കട്ടെ തുടങ്ങിയ കമെന്റുകളും ആരാധകർ നൽകുന്നുണ്ട്. രാഹുൽ ആണ് താരത്തിന്റെ വ്യത്യസ്ത രീതിയിലുള്ള ചിരി കാഴ്ചകൾ പകർത്തിയത്.

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്ന താര സുന്ദരിയാണ് മഞ്ജു വാര്യർ. താരത്തിന്റെ കഴിവും അധ്വാനവും തന്നെയാണ് ഇങ്ങനെയൊരു പദവിയിലേക്ക് എത്താനായി മഞ്ജുവിന് സാധിച്ചത്.

ദിലീപ് നായകനായ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി സിനിമയിലെത്തിയത്.തുടർന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം കൂടിയാണ് മഞ്ജു വാര്യർ.

പിന്നീട് നടൻ ദിലീപുമായുള്ള വിവാഹത്തിനുശേഷം സിനിമാ ജീവിത ജീവിതത്തിൽ നിന്നും വിട്ടു മാറിനിൽക്കുകയായിരുന്നു താരം, പിന്നീട് ദാമ്പത്യം വേർപിരിഞ്ഞതിനുശേഷം വീണ്ടും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവാണ് മഞ്ജു ഇപ്പോൾ നടത്തുന്നത്.