അമ്മയും മകനും വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയപ്പോൾ

മലയാളികളുടെ പ്രിയ താരം മണിക്കുട്ടനും ലക്ഷ്മി ഗോപാലസ്വാമിയും തമ്മിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത് അപ്പോൾ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

2005ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ്‌ മണിക്കുട്ടൻ മലയാള സിനിമ ലോകത്തേക്ക് കടന്നത്, സിനിമയിൽ മണിക്കുട്ടന്റെ അമ്മയായി അഭിനയിച്ചത് പ്രിയ നടി ലക്ഷ്മി ഗോപാലസ്വാമി ആണ്, 16 വർഷങ്ങൾക്ക് ശേഷം പിന്നീട് ഇരുവരും കണ്ടുമുട്ടിയ നിമിഷങ്ങളാണ് മണിക്കുട്ടൻ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിരിക്കുന്നത്” ബോയ്ഫ്രണ്ട് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു 16 വർഷങ്ങൾ പിന്നിടുമ്പോൾ 17 സൗന്ദര്യത്തിൽ ലക്ഷ്മി ചേച്ചിയോടൊപ്പം എന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകൾ നൽകിയിരിക്കുന്നത്, അമ്മ ചെറുപ്പമായി മകൻ വളർന്നു തുടങ്ങിയ കമന്റുകളും ചിത്രത്തിനു താഴെ ആരാധകർ നൽകുന്നുണ്ട്.

ടെലിവിഷൻ പരമ്പരയിലൂടെയാണ് മണിക്കുട്ടൻ അഭിനയരംഗത്തേക്ക് കടന്നത്, കായംകുളം കൊച്ചുണ്ണിയുടെ ചെറുപ്പകാലം അഭിനയിച്ച മണിക്കുട്ടനെ മലയാളികൾ ആരും മറക്കില്ല. പിന്നീട് ബോയ്ഫ്രണ്ട്, വലിയങ്ങാടി, ചോട്ടാ മുംബൈ എന്ന ചിത്രത്തിലും താരം എത്തിയിരുന്നു. എന്നാൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ ത്രീയിൽ എത്തിയതിനുശേഷമാണ് മണിക്കുട്ടൻ ജന ഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ചത്. മോഹൻലാൽ അവതാരകനായ ഈ റിയാലിറ്റി ഷോയിലെ സീസൺ ത്രീ വിന്നർ ആയിരുന്നു മണിക്കുട്ടൻ. ഇതിനോടകം തന്നെ മണിക്കുട്ടൻ ഷെയർ ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.