എന്തിരനിലെ ഓർമ്മകൾ പങ്കുവയ്ക്കുന്ന കലാഭവൻ മണിയുടെ വാക്കുകൾ വീണ്ടും വൈറലാകുന്നു…

മലയാളികളുടെ മനസ്സിൽ ഇന്നും അനശ്വരനായി നിൽക്കുന്ന പ്രിയ നടനാണ് കലാഭവൻ മണി. താരം വിടവാങ്ങിയിട്ട് അഞ്ചുവർഷം ആയെങ്കിലും കലാഭവൻ മണിയുടെ ഓർമ്മകൾ ഇന്നും ജീവിക്കുന്നു. ഇപ്പോൾ ബ്രഹ്മാണ്ഡ ചിത്രമായ എന്തിരനിൽ മണി അഭിനയിച്ച വേഷത്തെ കുറിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഹിറ്റ് മേക്കറായ ശങ്കറാണ് എന്തിരൻ സംവിധാനം ചെയ്തിരിക്കുന്നത്, അദ്ദേഹത്തിന്റെ സിനിമയായ അന്യനിൽ കലാഭവൻ മണി എത്തിയിട്ടുണ്ടെങ്കിലും, ഇങ്ങനെ ഒരു ബ്രഹ്മാണ്ഡ ചിത്രത്തിൽ താൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും മുൻപ് ആ വീഡിയോയിൽ മണി പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ്ങിനായി ഗോവയിലേക്ക് പോകുംവഴി എയർപോർട്ടിൽ തന്നെ ഫ്ലൈറ്റ് മിസ്സ് ആകുകയും ശങ്കർ സാറിനെ വിളിച്ചു ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി മണിച്ചേട്ടൻ ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. നീംഗ്ഗ പണ്ണ താൻ ഇന്ത സീൻ, ബൈ റോഡ് കാറിലെ വന്താ പോതും എന്നു പറഞ്ഞ് ശങ്കർ സാറിന്റെ വാക്കുകളാണ് ഗോവ വരെ തന്നെ കാറോടിച്ച് എത്താൻ പ്രേരിപ്പിച്ചതെന്നും. ഒരു രാത്രി കൊണ്ടാണ് കാറോടിച്ചു താൻ അവിടെ എത്തിയത് എന്നും മണി മുൻപ് പറഞ്ഞിരുന്നു. രജനികാന്തിനെ കണ്ട നിമിഷം താൻ ഒരിക്കലും മറക്കില്ല എന്നും, അദ്ദേഹത്തിന്റെ അഭിനന്ദന വാക്കുകൾ എന്നുമോർക്കുന്നു എന്നും, അദ്ദേഹം ഒരു സിമ്പിൾ ആയ വ്യക്തിയാണെന്നും, തന്റെ പല സിനിമകളും കണ്ടിട്ടുണ്ട് എന്നും, മിമിക്രി കാണിക്കാൻ റിക്വസ്റ്റ് ചെയ്തെന്നും മണി പറഞ്ഞിരുന്നു. എന്തിരനിൽ എനിക്ക് ഒരു സീൻ മാത്രമേ ഉണ്ടായൊള്ളു വെന്നും. ഐശ്വര്യ മാമം വളരെ തമാശ പ്രിയർ ആയതുകൊണ്ട് 28 ടേക് വരെ വേണ്ടിവന്നു എന്നും മണി പറഞ്ഞിരുന്നു.

മലയാളികൾ സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയി