ബിലാലും പിള്ളേരും റീ ലോഡാഡഡ്…

ബിലാലും പിള്ളേരും റീ ലോഡാഡഡ്..

ബിഗ് ബി ആയി മാമുക്കോയ എത്തുന്നു. ഡിഫറെന്റ് ലൂക്ക്കളിൽ ഇതിനുമുൻപും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് മാമുക്കോയ. ഇപ്പോൾ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് താരം പുതിയ വേഷത്തിൽ അവതരിക്കുന്നത്. ബിഗ് ബി എന്ന തലക്കെട്ടോട് കൂടി നടനായ അനീഷ് രവി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. മാമുക്കോയയുടെ കൂടെ ഷിയാസ് കരീം, ഷാഫി കൊല്ലം, അനീഷ് രവി തുടങ്ങിയ താരങ്ങളും ഇതിൽ നിൽക്കുന്നുണ്ട്.

മമ്മൂട്ടി അഭിനയിച്ച ചിത്രമായ ബിഗ് ബി യിലെ ഒരു രംഗത്തെ അനുസ്മരിച്ചാണ് ഇപ്പോൾ സ്റ്റാർ മാജിക് താരങ്ങൾ എത്തിയത്.
ബിലാലും പിള്ളേരും സ്റ്റാർ മാജിക് വേദി തകർത്തു എന്ന് തന്നെ പറയാം. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു ടെലിവിഷൻ ഷോയാണ് സ്റ്റാർ മാജിക്. സിനിമാ സീരിയൽ രംഗത്തെ നിരവധി താരങ്ങൾ അണിനിരക്കുന്ന ഒരു സ്റ്റേജ് ഷോയാണിത് ലക്ഷ്മി നക്ഷത്രയാണ് ഈ പരിപാടിയുടെ അവതാരിക. മോഹൻലാൽ നായകനായ മരക്കാർ അറബികടലിലെ സിംഹം എന്ന ചിത്രത്തിലും മാമുക്കോയ എത്തുന്നുണ്ട്. ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മാമുക്കോയ പറഞ്ഞിരുന്നു.