ഹൃദയത്തെ കുറിച്ച് മമ്മൂക്ക പറഞ്ഞത് കേട്ടോ…!

തീയറ്ററിൽ നിറഞ്ഞ കയ്യടി നേടി ഓടികൊണ്ടിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിന് ആശംസകൾ അറിയിച്ച് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. കോവിഡ് ബാധിതനായി വീട്ടിൽ കൊറന്റൈനിൽ ഇരിക്കുന്ന മമ്മൂട്ടി തന്റെ വീട്ടിൽ തന്നെ സെറ്റ് ചെയ്തിട്ടുള്ള മിനി തീയറ്ററിൽ ആണ് ചിത്രം കണ്ടത്. ചിത്രത്തിൽ പ്രണവ് നല്ല അഭിനയം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത് എന്നും. ഇനിയും ഇത് തുടരട്ടെ കീപ് ഇറ്റ് അപ്പ് എന്നാണ് മമ്മൂട്ടി അറിയിച്ചത്.

പാട്ടിന് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് വിനീത് ശ്രീനിവാസൻ ഒരുക്കിയ ചിത്രത്തിൽ മികച്ച അഭിനയം ആണ് പ്രണവ് മോഹൻലാൽ കാഴ്ച്ച വെച്ചിരിക്കുന്നത്. ഹൃദയത്തിന്റെതായി ആദ്യം പുറത്ത് വിട്ട “ദർശന” എന്ന് തുടങ്ങുന്ന ഗാനത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. പ്രണവിന്റെ നായികയായി കല്യാണി പ്രിയദർശനും, ദർശനയുമാണ് ചിത്രത്തിൽ ഉള്ളത്. സ്നേഹവും, പ്രണയവും, വിരഹവും എല്ലാം പാട്ടിൽ ചാലിച്ച് നൽകിയ ഹൃദയം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോൾ അതിന് പുറമെ ആണ് താര പ്രതിഭകളുടെ ചിത്രത്തെ കുറിച്ചുള്ള പ്രതികരണം. എന്തായാലും പ്രണവിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി ഹൃദയം മാറും എന്നതിൽ സംശയമില്ല. ഇതേ കുറിച്ച് കൂടുതൽ അറിയാനായി വിഡിയോ മുഴുവൻ കണ്ട് നോക്കൂ….