മിലിറ്ററി ഓഫീസറായി മമ്മൂട്ടി, തെലുങ്ക് ചിത്രം ഏജന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മെഗാസ്റ്റാർ  മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ മിലിട്ടറി ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്.  ചിത്രത്തിൽ മിലിട്ടറി ഓഫീസറായി എത്തുന്ന മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സിനിമയുടെ സംവിധായകനായ സുരേന്ദ്രർ റെഡി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. തെലുങ്കിലെ യുവ നടൻ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജ്ജുനയുടെയും നടി അമലുടെയും മകനാണ് അഖിൽ. ഈ ചിത്രത്തിൽ തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് മമ്മൂട്ടിയും എത്തുന്നത്.

” പിശാച്  ദയ ഇല്ലാത്ത രക്ഷകൻ ” എന്ന വരികളോടുകൂടി ആണ് മമ്മൂട്ടിയുടെ ചിത്രംവെച്ചുള്ള ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.ഹോളി വുഡ് ആക്ഷൻ ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ സ്പൈ ഏജന്റ് ആയാണ് അഖിൽ എത്തുന്നത്. മമ്മൂട്ടി സിനിമക്ക് റെക്കോർഡ് പ്രതിഫലമാണ് വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് വക്കന്തം വംശിയാണ്.

ചിത്രത്തിലെ നായികയായി എത്തുന്നത് നവാഗതയായ സാക്ഷി വൈദ്യയാണ്.  അജയ് സുങ്കര, പതി ദീപ റെഡ്ഢി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ. എ കെ എന്റെർടൈൻമെൻറ് ആണ്  ചിത്രം നിർമ്മിക്കുന്നത്. ഹിറ്റ്മേക്കർ സുരേന്ദ്ര റെഡ്ഡിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു