മമ്മൂട്ടിക്കും മഞ്ജു വാര്യർക്കൊപ്പം ബിഗ് ബജറ്റ്  ത്രില്ലറുമായി ബി ഉണ്ണികൃഷ്ണൻ 

മമ്മൂട്ടിക്കും മഞ്ജു വാരിയർക്കൊപ്പം  ബിഗ് ബജറ്റ്  ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായ് ബി ഉണ്ണികൃഷ്ണൻ. മോഹൻലാൽ നായകനായ ആറാട്ടിനുശേഷം മമ്മൂട്ടി കൂട്ടുകെട്ടിൽ മാസ് സിനിമ ഒരുക്കാൻ പോവുകയാണ് ബി ഉണ്ണികൃഷ്ണൻ. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു റിയൽ ലൈഫ് സംഭവത്തിൽ നിന്നും  പ്രചോദനമുൾക്കൊണ്ടാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് സൂചന. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

കേരളം,ബാംഗ്ലൂർ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ  . ഏകദേശം 30 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ് ഇനത്തിൽ കണക്കാക്കപ്പെടുന്നത്.  ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യറും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.  ചിത്രത്തിന്റെ സഹ നിർമ്മാതാവും കൂടി ആകും സംവിധായകനായ ബി ഉണ്ണികൃഷ്ണൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിൽ ബിജു മേനോൻ,സിദ്ദിഖ് തുടങ്ങിയ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്.  പ്രമാണി ആയിരുന്നു ബി ഉണ്ണി കൃഷ്ണൻ, മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ മറ്റൊരു സിനിമ. മമ്മൂട്ടിയുടെ കൂടെ മഞ്ജു വാര്യർ അഭിനയിച്ച പ്രീസ്റ്റ്  മികച്ച വിജയം നേടിയിരുന്നു. ഇരുതാരങ്ങളും ഒന്നിക്കുമ്പോൾ  ആരാധകർക്ക് വൻ പ്രതീക്ഷയാണ് സിനിമയെക്കുറിച്ച് ഉള്ളത്. ഇതിനെ കൂടാതെ ദിലീപ് നായകനാകുന്ന ചിത്രവും, മോഹൻലാൽ നായകനാകുന്ന ത്രില്ലർ സിനിമയും  ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്നുണ്ട്. നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടി ഇപ്പോൾ. ഇതിനുശേഷം അടുത്ത മാസം അവസാനത്തോടെയാകും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക

Leave a Comment