മമ്മൂട്ടിയുടെ “പുഴു “മെയ്‌ 13ന് 

മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന പുഴു മെയ് മാസം റിലീസ് ചെയ്യും. പുഴു മെയ്‌ 13ന് റിലീസ് ചെയ്യുമെന്ന്  ചിത്രത്തിന്റെ നിർമ്മാതാവായ ബാദുഷ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിട്ടുള്ളത്. സോണി ലിവിലൂടെ ആണ്  ചിത്രം പ്രദർശനത്തിനെത്തുന്നത്.

ഉണ്ട എന്ന സിനിമയ്ക്ക് ശേഷം ഹർഷാദ് കഥയെഴുതുന്ന ചിത്രമാണ് പുഴു. വൈറസ് എന്ന സിനിമക്ക് ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ട് ഹർഷാദിന് ഒപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. നെടുമുടി  വേണു, ഇന്ദ്രൻസ്,മാളവിക മേനോൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.മനു ജഗദ് ആണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തേനി ഈശ്വരാണ്. പാർവതിയും മമ്മൂട്ടിയും ചിത്രത്തിൽ ഒന്നിക്കുമ്പോൾ വമ്പൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. സിൻ സില്ലുലോയിഡിന്റെ ബാനറിൽ എസ് ജോർജ്‌ ആണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസ് ആണ് ചിത്രത്തിന്റെ സഹ നിർമ്മാണവും വിതരണവും. ഒ ടി ടി പ്ലാറ്റ്ഫോമിൽ ആദ്യമായി റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ചിത്രമാണ് പുഴു.  ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.  ആദ്യമായാണ് പാർവതിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

Leave a Comment