തെലുങ്കില്‍ വീണ്ടും തിളങ്ങാനൊരുങ്ങി മമ്മൂട്ടി. യാത്രയ്ക്ക് ശേഷം മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണിത്. നാഗാര്‍ജുന – അമല ദമ്പതികളുടെ മകന് അഖില്‍ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ഏജന്റി’ല്‍ ആണ് മമ്മൂട്ടി എത്തുന്നത്. ഇരുവരും തുല്യപ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നും അതൊരു വില്ലന്‍ വേഷം ആണെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ആക്ഷന്‍ രംഗങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ ഇതേ വേഷം ചെയ്യാന്‍ ആദ്യം സംവിധായകന് സമീപിച്ചത് മോഹന്‍ലാലിനെ ആയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ നിരസ്സിച്ചതിനെ തുടര്‍ന്ന് മമ്മൂട്ടിയോട് സംരാരിക്കുകയും അക്കിനേനിയുടെ അമ്മ അമല ഉള്‍പെടെ ഉള്ളവര്‍ സംസാരിച്ച ശേഷം കുറച്ച് മാറ്റങ്ങളോടെ സിനിമ ചെയ്യാന്‍ മമ്മൂട്ടി തയ്യാറാവുകയുമായിരു,ന്നു.
ചിത്രത്തിനായി റെക്കോഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങുന്നതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
ചിത്രത്തിന്റെ യൂറോപ്പിലെ ചിത്രീകരണം നവംബര്‍ 2 വരെയാണ് നടക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ചിത്രീകരിച്ചത് ഹൈദരാബാദിലായിരുന്നു. കാശ്മീര്‍, ഡല്‍ഹി എന്നിവടങ്ങളിലും ചിത്രീകരണം നടക്കും. സുരേന്ദര്‍ റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖം സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. എഡിറ്റിങ് നവീന്‍ നൂലി എന്നിവരാണ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം.