ഭീഷ്മ പർവ്വം സിനിമയെ തരംതാഴ്ത്തുന്നതിനെക്കുറിച്ച് മമ്മൂട്ടി പറയുന്നു ഇങ്ങനെ

സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ ഫാൻസ് ഷോകൾക്കു പിന്നാലെ ആ ചിത്രങ്ങൾക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നതായ ഫിയോകിൻറെ അഭിപ്രായ പ്രകടനത്തിനു പിന്നാലെ അതേക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ പ്രതികരണം . താൻ നായകനാവുന്ന പുതിയ ചിത്രം ഭീഷ്മ പർവ്വത്തിൻറെ പ്രൊമോഷുമായി ബന്ധപ്പെട്ട പരിപാടിയിൽ ആണ് മമ്മൂട്ടി ഈ വിഷയത്തിൽ പ്രതികരിച്ചത്. ഡീഗ്രേഡിംഗ് പണ്ടും ഉള്ള കാര്യമാണെന്നും എന്നാൽ ബോധപൂർവ്വം ഒരു സിനിമയെ തകർക്കാൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും മമ്മൂട്ടി പ്രതികരിച്ചു.

 

 

എന്നാൽ തിയറ്ററുകളിൽ ഫാൻസിന് പ്രവേശനം നിഷേധിക്കുമെന്ന് താൻ കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം എന്ന സിനിമ കഴിഞ്ഞ ദിവസം ആണ് റിലീസ് ആയതു ,ചിത്രം വളരെ മികച്ച അഭിപ്രായം ആണ് നേടിക്കൊണ്ടിരിക്കുന്നത് ,ചിത്രം ആദ്യ ദിനം തന്നെ ചിത്രത്തിന് വളരെ മികച്ച ഒരു അഭിപ്രായം ആണ് നേടിയത് , എന്നാൽ ചിത്രത്തെ ഡിഗ്രേഡിങ് ചെയ്യുന്ന ചിലരും ഉണ്ടായുരുന്നു , എന്നാൽ അതിനെ കുറിച്ച് പ്രതികരിക്കുന്ന ഒരു വീഡിയോ ആണ് ഇത് ,