മോഹൻലാൽ ചിത്രത്തെ മലർത്തി അടിക്കാൻ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ എത്തുന്നു.

മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം വിജയ കുതിപ്പോടെ മുൻപോട്ടു പോയപ്പോൾ. വീണ്ടും ചരിത്രം കുറിക്കാൻ മമ്മൂട്ടിയുടെ ചിത്രം കുഞ്ഞാലി മരയ്ക്കാർ എത്തുന്ന അനൗദ്യോഗിക റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് .

” തല പോയാലും മാനം കളയാത്ത അവസാനത്തെ മലയാളി ഉള്ളടത്തോളം നാം പൊരുതും : മരിച്ചു വീഴും വരെ കരയിലും ഈ തിരയൊടുങ്ങാത്ത കടലിലും ഒപ്പം ഞാനുണ്ട് ‘
‘അല്ലാഹു’വിന്റെ നാമത്തിൽ മുഹമ്മദ് കുഞ്ഞാലി മരക്കാർ.എന്നെഴുതിയ ഒരു പോസ്റ്റാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി മുഹമ്മദ് കുഞ്ഞാലിമരയ്ക്കാറായി എത്തുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ടി പി രാജീവൻ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരാണ്. എന്ന വിശദാംശങ്ങളാണ് പോസ്റ്ററിൽ സൂചിപ്പിക്കുന്നത്. എന്നാൽ അണിയറ പ്രവർത്തകർ ഇതിനെക്കുറിച്ച് ഒരു പരാമർശവും ഇതുവരെ നടത്തിയിട്ടില്ല.
ഇതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.

നേരത്തെ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാർ സിനിമയെടുക്കാൻ നിർമ്മാതാവ് ഷാജി നടേശൻ ആഗ്രഹിച്ചിരുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത് എന്നാൽ മമ്മൂട്ടിതന്നെയാണ് മരക്കാറുമായി മുന്നോട്ടു പോകുന്നില്ല എന്ന് ഒരു തവണ പറഞ്ഞത്. അതിനെ തുടർന്നാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ മരക്കാർ ആരംഭിച്ചത്, എന്നാൽ ഇപ്പോൾ വീണ്ടും സന്തോഷ് ശിവൻ മമ്മൂട്ടിയുമായി കുഞ്ഞാലിമരയ്ക്കാർ തുടങ്ങാൻ പോകുമെന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിച്ചിരിക്കുന്നത്.

സംവിധായകൻ നിഷാദ് ഇങ്ങനെയൊരു സൂചന കഴിഞ്ഞദിവസം നൽകിയിരുന്നു. ഈ കാലഘട്ടത്തിൽ കുഞ്ഞാലിമരയ്ക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളികളുടെ ചരിത്രം സിനിമയാക്കാൻ ഇനിയും കഴിയും. സന്തോഷ് ശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി സാറിനെ വിളിച്ച് ഒരു ചരിത്രസിനിമ ആലോചിക്കാവുന്നതാണ്. അതിനൊരു നല്ല തിരക്കഥയാണ് ആവശ്യം. ഐ റിപ്പീറ്റ് നല്ലൊരു തിരക്കഥയാണ് ആവശ്യമെന്നും. സന്തോഷ് ശിവൻ ആ കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കുന്ന അതായിരിക്കും നല്ലത്. എന്ന് സംവിധായകനായ നിഷാദ് പറയുകയുണ്ടായി.

മുൻപ് സന്തോഷ് ശിവന്റെ സംവിധാനത്തിൽ ചേർന്നൊരുക്കുന്ന ചിത്രത്തിൽ ആഗസ്റ്റ് സിനിമാസ് ബാനറിലാണ് ഈ ചിത്രം നിർമ്മിക്കാം എന്ന് വിചാരിച്ചത്, ടി പി രാജീവനും, ശങ്കർ രാമകൃഷ്ണനാണ് തിരക്കഥ എഴുതാനായി മുൻപ് നിശ്ചയിച്ചത്. മുൻപ് പ്രഖ്യാപിച്ച ചിത്രത്തിന്റെ പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പറയാം കാരണം ഇങ്ങനെ ഒരു ചിത്രം പുതുതായി ആരംഭിക്കുന്നുണ്ടോ എന്നതിന് കൃത്യമായ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല.