മഹാരാജാസിലെ കോളേജ് സുഹൃത്തുക്കൾക്കൊപ്പം മമ്മൂക്ക…

മഹാരാജാസിലെ കോളേജ് സുഹൃത്തുക്കൾക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. മഹാരാജാസ് കോളേജിൽ വെച്ച് നടന്ന റീയൂണിയന്റെ ഭാഗമായിട്ടുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ നൽകിയിട്ടുള്ളത്, 70വയസ്സിലും ഗ്ലാമർ കൈവിടാതെ നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിരിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജീൻസാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മഹാരാജാസ് കോളേജിൽ നിന്നാണ് ബി. എ ഗ്രാജുവേഷൻ ഡിഗ്രി താരം സ്വന്തമാക്കിയത്. പിന്നീട് ഗവൺമെന്റ് ലോ കോളജിൽ നിന്ന് എൽ എൽ ബി യും താരം സ്വന്തമാക്കി. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് എത്തുന്നത്.

മമ്മൂട്ടി നായകനായെത്തുന്ന സിബിഐയുടെ അഞ്ചാം പതിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ. കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മുകേഷും സായികുമാറും തിരിച്ചെത്തുമെന്ന് തിരക്കഥാകൃത്തായ  എസ് എൻ സ്വാമി പറഞ്ഞിരുന്നു. താരനിരയിൽ രമേശ് പിഷാരടിയും ദിലീഷ് പോത്തനും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിക്കുന്നത്, അഖിൽ ജോർജ് ആണ് ഛായാഗ്രഹകൻ.