സെൽഫി ടൈം… ചിത്രങ്ങൾ എടുത്ത് മമ്മൂക്കയും ഗിന്നസ് പക്രുവും

മമ്മൂട്ടിയുടെ കൂടെ സെൽഫി എടുത്ത് പ്രിയ താരം ഗിന്നസ് പക്രു.മലയാള സിനിമ ലോകത്ത് ഉണ്ട പക്രു വെന്ന് അറിയപ്പെടുന്ന നടന്റെ ശരിയായ പേര് അജയ് കുമാർ എന്നാണ്. താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ എത്തിയപ്പോൾ മമ്മൂട്ടിയും പക്രുവും ഒരുമിച്ച് എടുത്ത ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി കമന്റുകൾ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

25 വർഷത്തിലധികമായി അഭിനേതാക്കളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്‌ അമ്മ. ഈയടുത്ത് അമ്മയുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. മോഹൻലാൽ പ്രസിഡന്റും, ജനറൽ സെക്രട്ടറി ഇടവേള ബാബുവും ആണ്, വൈസ് പ്രസിഡണ്ട് ആയി ശ്വേതാ മേനോനെയും മണിയൻ പിള്ള രാജുവിനെയും തെരഞ്ഞെടുത്തിരുന്നു. മുന്നൂറിൽ പരം താരങ്ങൾ ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തിരുന്നു.11 പേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങളാണ് ഗിന്നസ് പക്രുവും മമ്മൂട്ടിയും, ഗിന്നസ് പക്രുവിന്റെ അത്ഭുതദ്വീപ് ജോക്കർ തുടങ്ങിയ ചിത്രങ്ങൾ മലയാളികൾ ആരും മറന്നു കാണില്ല. അഹമ്മദാബാദ് രാജ്യന്തര ഫിലിംഫെസ്റ്റിവലിൽ മികച്ച നടനായി പക്രുവിനെ തെരെഞ്ഞെടുത്തിരുന്നു. ഇളയരാജ എന്ന ചിത്രത്തിലാണ് പുരസ്കാരം ലഭിച്ചത്. ഈ സന്തോഷത്തിൽ മെഗാസ്റ്റാർ അഭിനന്ദിച്ച വിവരം ഗിന്നസ് പക്രു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.