ഭീഷ്മ പർവ്വം പ്രസ് മീറ്റിനിടെ അടികൂടി മമ്മൂക്കയും നദിയ മൊയ്ദുവും

മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഭീഷ്‍മ പര്‍വം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രമായ ‘ഭീഷ്‍മ പര്‍വ’ത്തിന്റെ റിലീസിനു മുൻപ്പ് മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ സിനിമയുടെ പ്രെമോഷൻഡ് ഭാഗമായി ഒരു പ്രസ് മീറ്റ് സംഘടിപ്പിച്ചിരുന്നു . ‘ഭീഷ്‍മ പര്‍വം’ എന്ന സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ചില ചോദ്യങ്ങൾക്ക് മറുപടിയുമൊക്കെയായി മമ്മൂട്ടി പ്രതികരിച്ചിരുന്നു , അതിനിടയിൽ ആണ് മമ്മൂട്ടിയും നദിയ മൊയ്‍തുവും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത് , വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നതും , മമ്മൂട്ടി ചെറുപ്പം കാത്ത് സൂക്ഷിക്കുന്നത് കണ്ട് അസൂയയുണ്ടോയെന്നായിരുന്നു നദിയാ മൊയ്‍തുവിനോടുള്ള ഒരു ചോദ്യം.

 

 

അസൂയ ഒന്നുമില്ല, സന്തോഷമാണ് അതില്‍. ഇത്രയും കൊല്ലത്തിനുശേഷവും ചെറുപ്പവും സൗന്ദര്യവും കാത്ത് സൂക്ഷിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. പിന്നെ കുശുമ്പുള്ള ഒരു കാര്യം മമ്മൂക്കയ്‍ക്ക് അതുപോലെ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷേ നമ്മള്‍ പെണ്ണുങ്ങള്‍ എത്ര ചെറുപ്പം കാത്ത് സൂക്ഷിച്ചാലും അതുപോലുള്ള നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നില്ല എന്നായിരുന്നു നദിയ മൊയ്‍തുവിന്റെ മറുപടി. നീണ്ട ഒരു ഇടവേളക്ക് ശേഷം ആണ് ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം റിലീസ് ആവുന്നത് , ഈ സിനിമയില്‍ നല്ല കഥാപാത്രമല്ലേ എന്ന് മമ്മൂട്ടി ചോദിക്കുന്നതും അതേയെന്ന് നദിയ മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഫാത്തിമ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ നദിയ മൊയ്‍തുവിന്.