അമ്മ വളരെ ധൈര്യമുള്ള സ്ത്രീയാണ്, ജീവിതത്തിൽ അമ്മയുടെ റോൾ നിസ്സാരമല്ല മല്ലികയെ കുറിച്ച് ഇന്ദ്രജിത്ത് പറയുന്നതിങ്ങനെ..

അമ്മയായ മല്ലികയെ കുറിച്ച് മകനായ ഇന്ദ്രജിത്ത് സുകുമാരൻ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജീവിതത്തിൽ അമ്മയുടെ റോൾ നിസാരം അല്ലെന്നും, വളരെ ധൈര്യമുള്ള സ്ത്രീയാണ് അമ്മ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

അങ്ങനെ ഒരാൾ കൂടെ നിൽക്കുമ്പോൾ നമുക്കുണ്ടാകുന്ന ശക്തി വളരെ വലുതാണെന്നും, ആ സമയത്ത് അമ്മ ധൈര്യമായി ഞങ്ങളോടൊപ്പം നിന്നത് കൊണ്ടാണ് ഞങ്ങൾക്ക് ഞങ്ങളുടെ സ്വപ്നത്തിന് പിന്നാലെ പോകാൻ പറ്റിയതും എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

അന്നത്തെ പോലെയുള്ള സപ്പോർട്ടും ഇപ്പോഴുമുണ്ട്, എപ്പോഴും അമ്മ വിളിക്കും പിള്ളേരെ ഒന്നും കാണാൻ കിട്ടുന്നില്ലെന്ന് ആണ് അമ്മയുടെ പരാതി. എല്ലാവരും ഒരേ സ്ഥലത്താണ് എന്നാലും സമയം കിട്ടുമ്പോൾ അവിടെ പോയി അമ്മയെ കാണാറുണ്ട്. അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഓരോ വിജയം വരുമ്പോൾ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് എന്നും. ഇന്ദ്രജിത്ത് പറഞ്ഞു. ഇരുപത്തിരണ്ടാം വയസ്സിൽ ആയിരുന്നു എന്റെയും പൂർണ്ണിമയുടെ വിവാഹ എന്നും ഞങ്ങളൊരുമിച്ച് കളിച്ചു വളർന്നത് ആണെന്നും, എല്ലാ കാര്യങ്ങളും പൂർണിമയും ആയി സംസാരിക്കാറുണ്ട് എന്നും, മക്കളും ഭയങ്കര രസമാണ് എന്നും അവർ വീട്ടിലുള്ളപ്പോൾ നേരം പോകുന്നത് അറിയില്ല എന്നും ഇന്ദ്രജിത്ത് പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് കാര്യങ്ങൾ പറയുന്നത്.

മലയാളത്തിലെ പ്രിയ നടനായ സുകുമാരൻ ആണ് പൃഥ്വിരാജിനെയും ഇന്ദ്രജിത്തിന്റെയും അച്ഛൻ. ഇവരുടെ ചെറുപ്പ കാലത്തുതന്നെ അദ്ദേഹം വിട വാങ്ങിയിരുന്നു, പിന്നീട് ഇവരുടെ അമ്മയായ മല്ലിക ആയിരുന്നു ഇവരെ പിന്നീട് ഉയർച്ചയിൽ എത്തിച്ചത്.