Top 10 Places in Munnar🏞☕️🐘⛰ | Best Places in Munnar | Episode 48 | Kerala | 2020 Malayalam | Munnar

കേരളത്തിന്റെ ടൂറിസം മേഖലയെ താങ്ങി നിര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്ന വിനോദ സഞ്ചാര കേന്ദമാണ് മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്‍മേടുകളിലും നീല നിറം പകരും.

മൂന്നാറിലെ ഏറ്റവും പ്രസിദ്ധമായ പത്ത് ടൂറിസ്റ്റ് മേഖലകളാണ് ഇന്നത്തെ വീഡിയോയില്‍ പറയുന്നത്. ഏക്കോ പോയിന്റ്, മാട്ടുപെട്ടി ഡാം, കാന്തല്ലൂര്‍ ഫ്രൂട്ടസ് ഫാം തുടങ്ങിയ അടിപൊളി യാത്രാനുഭവം നല്‍കുന്ന സ്ഥലങ്ങളാണ് ഇവിടെ പറയുന്നത്. കണ്ട് നോക്കൂ…