സിനിമ നടൻ കോട്ടയം പ്രദീപ് അന്തരിച്ചു മലയാളത്തിന്റെ ചിരിക്ക് പ്രണാമം

പ്രശസ്ത മലയാള സിനിമ നടൻ പ്രദീപ് കെആർ , (കോട്ടയം പ്രദീപ് ) ഹൃദയാഘാതം മൂലം ഇന്ന് (ഫെബ്രുവരി 17) അന്തരിച്ചു . 61 വയസ്സുള്ള അദ്ദേഹത്തിന് ഭാര്യ മായയും രണ്ട് കുട്ടികളുമുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സിനിമ മേഖലയിൽ ഉള്ളവർ എല്ലാവരും അനുശോചനം രേഖപ്പെടുതുകയും ചെയ്തു . കോട്ടയം പ്രദീപ് 2001-ൽ തന്റെ 40-ആം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 70-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഐ വി ശശി സംവിധാനം ചെയ്ത ഈ നാട് എന്നലെ വരെ എന്ന ചിത്രത്തിലാണ് പ്രദീപ് ആദ്യമായി അഭിനയിച്ചത്.

 

മലയാളം ഇൻഡസ്‌ട്രിയിലെ ആദ്യകാലത്ത് ജൂനിയർ ആർട്ടിസ്‌റ്റായി പ്രവർത്തിക്കുകയും സംസാരിക്കാത്ത ഭാഗങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. പിന്നിട് നിരവധി ചിത്രങ്ങൾ ആണ് അദ്ദേഹം മലയാള സിനിമക്ക് വേണ്ടി ചെയ്തത് , ഹാസ്യത്തിന് ആണ് പ്രധാനിയും നൽകിയിരുന്നത് , കോമഡി രംഗങ്ങൾ വളരെ നല്ല രീതിയിൽ ആണ് കൈകാര്യം ചെയുന്നത് , ആടു ഒരു ഭീകര ജീവി , ഒരു വടക്കൻ സെൽഫി, ലൈഫ് ഓഫ് ജോസൂട്ടി, കുഞ്ഞിരാമായണം, അമർ അക്ബർ ആന്റണി തുടങ്ങിയ സിനിമകളുടെ പേരുകൾ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന ചില കൃതികളിൽ ഉൾപ്പെടുന്നു. മലയാള സിനിമക്ക് ഇത് ഒരു തീരാനഷ്ടം തന്നെ ആണ്.