പ്രേക്ഷകർ കാത്തിരുന്ന കുടുംബചിത്രം,സത്യൻ അന്തിക്കാടിന്റെ മകൾ  ടീസർ പുറത്തിറങ്ങി

സത്യൻ അന്തിക്കാട് ചിത്രം മകൾ സിനിമയുടെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.  ജയറാമും മീരാ ജാസ്മിനും പ്രധാനവേഷത്തിലെത്തുന്ന  ചിത്രമാണ് മകൾ. നീണ്ട ഇടവേളക്കു ശേഷമാണ്  മീരാജാസ്മിൻ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്.

കുടുംബപ്രേക്ഷകരുടെ ഇഷ്ടസംവിധായകൻ സത്യൻ അന്തിക്കാടിന്റെ,  മറ്റൊരു കുടുംബചിത്രം കൂടിയാകും ഈ സിനിമ എന്നാണ് ടീസർ നൽകുന്ന സൂചന ചിത്രത്തിൽ  നസ് ലെ ൻ,  ശ്രീനിവാസൻ, സിദ്ദീഖ്, ഇന്നസെന്റ്, ദേവിക സഞ്ജയ്‌, നിൽജ ബേബി, അൽത്താഫ് സലീം, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് വിഷ്ണു വിജയ് ആണ് സംഗീതം നൽകുന്നത്. കലാ സംവിധാനം നിർവഹിക്കുന്നത് മനോജ് ജഗത് ആണ്. വസ്ത്രാലങ്കാരം സമീറ സനീഷ്. നീണ്ട 12 വർഷത്തിനുശേഷമാണ് സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. വീണ്ടും  ഈ കൂട്ട് കെട്ട് ഒരുമിക്കുമ്പോൾ മികച്ചൊരു കുടുംബ ചിത്രത്തിനായാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് . വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുന്ന മീര ജാസ്മിന്റെ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സെൻട്രൽ പ്രൊഡക്ഷൻസ് ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.