ഐ ലവ് യു മമ്മി എന്ന ഗാനത്തിന് ചുവടുവെച്ച് മേഘ്നയും മകൻ റയാനും

മകൻ റയാനുമായി മേഘ്നരാജ് പങ്കുവെച്ച റീലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറൽ ആകുന്നത്. ഐ ലവ് യു  മമ്മി എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചാണ് മേഘ്നയും റയാനും റീലിൽ എത്തുന്നത്. മേഘ്ന രാജ്  പങ്കുവെച്ച റീലാണ് സോഷ്യൽ മീഡിയയിൽ നിമിഷം നേരം കൊണ്ട് വൈറലാകുന്നത്.
ഏറെക്കാലത്തെ പ്രണയത്തിനോടുവിലാണ് കന്നഡ നാടനായ ചിരഞ്ജീവി സർജയുമായുള്ള വിവാഹം. മേഘ്ന ഗർഭിണിയായിരിക്കുന്ന സമയത്താണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരിക്കുന്നത്. ആ വേദനകൾ എല്ലാം മറക്കുന്നത് മകനായ റയാൻ ഉള്ളതുകൊണ്ടാണ്. റയാൻ രാജ് സർജ എന്നാണ് മകന്റെ യഥാർത്ഥ പേര്. രാജാവ് എന്നാണ് റയാൻ എന്നതിനർത്ഥം. ജൂനിയർ ചീരു എന്നാണ് ആരാധകർ റായനെ വിളിക്കുന്നത്. എല്ലാദിവസവും മോനെ എണീപ്പിച്ച് ചീരുവിന്റെ ഫോട്ടോയുടെ മുൻപിൽ കൊണ്ടുപോയി കാണിച്ചുകൊടുക്കും മേഘ്ന പറയുന്നു.

അന്യഭാഷകാരി ആണെങ്കിലും മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് മേഘ്ന. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന രാജ് മലയാളത്തിലെത്തുന്നത്.  പിന്നീട് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ അഭിനയം മേഘ്നയുടെ ജീവിതത്തിലെ വഴിത്തിരിവായി. സീബ്രാ വരകളെന്ന ചിത്രത്തിലാണ് മലയാളത്തിലെ ഏറ്റവും ഒടുവിലായി മേഘ്ന അഭിനയിച്ചത്. മകനെ നല്ല രീതിയിൽ വളർത്തുന്നു എന്നും ചിരഞ്ജീവി സർജക്ക് അഭിമാനം ആകുമെന്നാണ് മേഘ്ന പറഞ്ഞത്.