സ്റ്റാറ്റസുകളിൽ തരംഗമായി മധുരത്തിലെ ചിത്രയും സാബുവും

ജോജു ജോർജിനെ നായകനാക്കി സംവിധായകനായ സംവിധാനം ചെയ്ത അഹമ്മദ് കബീർ മധുരം എന്ന സിനിമയിലെ സീനുകൾ വൈറലാകുന്നു, ചിത്രത്തിൽ സാബു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്, ചിത്ര എന്ന കഥാപാത്രവുമായി ശ്രുതി രാമചന്ദ്രനും വേഷമിടുന്നു. ഇവരുടെ പ്രണയം നിമിഷങ്ങൾ പങ്കുവയ്ക്കുന്ന തരത്തിലുള്ള വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്, സാബുവും ചിത്രയും തമ്മിലുള്ള ഡയലോഗുകളാണ് ഇന്ന് പലരുടെയും സ്റ്റാറ്റസുകൾ ആയി മാറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാബുവിനെ യും ചിത്രയെയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഒരു ആശുപത്രിയുടെ പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇടയിൽ നടക്കുന്ന സംഭവങ്ങളാണ് ഇവിടെ പറയുന്നത്, ഷിപ്പിലെ കുക്ക് ആയ സാബുവിന്റെയും ഗുജറാത്തി സ്ട്രീറ്റിലെ പെൺകുട്ടിയായ ചിത്രയുടെയും പ്രണയകഥയാണ്‌ നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

ഫ്ലാഷ് ബാക്കിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്. സാബുവും ചിത്രയും ആയുള്ള പ്രണയരംഗങ്ങൾ ആണ് ജനങ്ങൾ ഏറ്റെടുത്തത്. ചെറിയ സ്ക്രീൻ സ്പേസിൽ തന്നെ മികച്ച അഭിനയം തന്നെയാണ് ശ്രുതി രാമചന്ദ്രൻ ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.

ജൂൺ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രമാണിത്. ഡിസംബർ 24നാണ് സോണി ലൈവിലൂടെ ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ അർജുൻ അശോകൻ, നിഖില, ഇന്ദ്രൻസ്, ഫാഹിം സഹർ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്നുത്. ജോജു ജോർജ് തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.