നിരവധിപേർക്ക് തൊഴിലവസരങ്ങളുമായി തലസ്ഥാന നഗരിയിൽ ഇന്ത്യയിലെ ഏറ്റവും  ഏറ്റവും വലിയ മാളുകളിൽ ഒന്നായ ലുലു മാൾ പ്രവർത്തനമാരംഭിച്ചു

നിരവധിപേർക്ക് തൊഴിലവസരങ്ങളുമായി തലസ്ഥാന നഗരിയിൽ ഇന്ത്യയിലെ ഏറ്റവും  ഏറ്റവും വലിയ മാളുകളിൽ ഒന്നായ ലുലു മാൾ പ്രവർത്തനമാരംഭിച്ചു.  കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ രണ്ടാമത്തെ മാളാണിത്. നാളെ മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

മുഖ്യമന്ത്രി പിണറായി വിജയനാണ് രാവിലെ 9 മണിക്ക്  മാളിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. തിരുവന്തപുരം ജില്ലയിൽ നിന്നുള്ള 600 പേരെ ജീവനക്കാരായി നിയമിച്ചു. അതിൽ 100 പേർ ലുലുമാൾ സ്ഥിതിചെയ്യുന്ന ചെയ്യുന്ന ആക്കുളം നിവാസികളാണ്.

പതിനായിരത്തോളം പേർക്ക് ജോലി ലഭിക്കും എന്ന് ലുലു ഗ്രൂപ്പ് സി എം ഡി എം. എ യൂസഫലി വ്യക്തമാക്കിയിരുന്നു. ഭിന്നശേഷിക്കാർക്കായി മോട്ടോറൈസഡ് വീൽചെയർ ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 2000 കോടി രൂപ ചെലവഴിച്ചാണ് ടെക്നോപാർക്ക് സമീപം ദേശീയപാതയോരത്ത് മാൾ നിർമ്മിച്ചിരിക്കുന്നത്.

ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു സെലിബ്രിറ്റ് എന്നിവയും ഇവിടെയുണ്ട്.  2500 പേർക്കിരിക്കാവുന്ന സൗകര്യത്തിലുള്ള ഫുഡ്‌ കോർട്ടും ഇവിടെയുണ്ട്.ഫൺട്രൂറ എന്ന പേരിൽ ഒരെണ്ണം എന്റർടൈൻമെന്റ് സെന്ററും കുട്ടികൾക്കായി നിർമിച്ചിട്ടുണ്ട്. ഇരുന്നൂറിൽപ്പരം രാജ്യാന്തര  ബ്രാൻഡുകളാണ് ഇവിടെ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർക്ക് ഫീഡിങ് റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്. 3500ലധികം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാനുള്ള 8 നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് സംവിധാനമാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ വ്യവസായിക മുന്നേറ്റത്തിൽ യൂസഫലിക്കുള്ള പങ്ക് ചെറുതൊന്നുമല്ല എന്ന് വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം.