പ്രഭാതസവാരിക്കിടെ ലോറി ഇടിച്ച് രണ്ട് മരണം.. ആലപ്പുഴ

പ്രഭാത സവാരിക്ക് പോകുന്നവർക്ക് നേരെ ടിപ്പർ ലോറി ഇടിച്ച് രണ്ട് മരണം. ആലപ്പുഴ നൂറനാട് സ്വദേശിയായ രാജു മാത്യു, വിക്രമൻ നായർ എണ്ണിയവരാണ് മരണപ്പെട്ടത്. പുലർച്ചെ 6 മണിയോടെയാണ് സംഭവം.

പ്രഭാതസവാരിക്കായി ഇറങ്ങിയ നാലുപേരെയും ഇടിച്ച് തെറിപ്പിച്ച് ലോറി നിർത്താതെ പോവകയായിരുന്നു. ഗുരുതരമായി പേരുകേട്ട രണ്ടുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോറസ് ലോറിയാണ് അപകടം ഉണ്ടാക്കിയതെന്നാണ് ദൃക്‌സാക്ഷികൾ അറിയിച്ചത്. റോഡിലെ വളവിൽവച്ചായിരുന്നു സംഭവം നടന്നത്. സംഭവ സ്ഥലത്തെ cctv ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത വേഗത്തിൽ ലോറി വന്നതാണ് അപകടകാരണം എന്നാണ് ഇപ്പോൾ പുറത്തുവന്ന വിവിവരം.

English Summary:- Two killed when tipper lorry hits morning ride-goers. Raju Mathew, a native of Alappuzha Nooranad, and Vikraman Nair died. The incident occurred around 6 a.m. The four men who had come down for the morning ride had been hit and the lorry was not stopping. Witnesses reported that Torres lorry had caused the accident. The incident took place on a curve in the road.

Leave a Comment