ഈടില്ലാതെ 1 ലക്ഷം രൂപവരെ വായ്പ ആരും അറിയാതെ പോവരുത് എല്ലാവർക്കും അപേക്ഷിക്കാം

പുതിയതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ചെറിയ ബിസിനസ്സുകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആദ്യത്തെ മുടക്കു മുതൽ കണ്ടെത്തൽ. എന്നാൽ ഇനി ഇതിനെക്കുറിച്ച് ചിന്തിച്ചു വിഷമിക്കേണ്ട. കേരളത്തിലെ പുതിയ സംരംഭകർക്ക്‌ തൊഴിൽ കണ്ടെത്താനും അതിന് ആവശ്യമായ മുടക്കു മുതൽ എന്ന നിലയിലും സഹായിക്കാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സഹായിക്കും.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ    നടത്തുന്ന പുതിയ പദ്ധതിയിലൂടെ വസ്തു ഈടോ ആൾ ജാമ്യമോ ഇല്ലാതെ തന്നെ വായ്പ ലഭ്യമാണ്.

 

വസ്തു ഈട് ആവശ്യമില്ലാതെ 2000ത്തോളം ആളുകൾക്ക് കെ‌എഫ്‌സി ഒരു ലക്ഷം രൂപ വരെ വായ്പ നൽകും എന്നാണ് പതിയ വിവരം. ഇത് ഒരു സന്തോഷ വാർത്ത തന്നെയാണ് പുതിയ സംരംഭകർക്ക്‌.വായ്പ്പകൾ വനിതകൾ, വൈകല്യമുള്ളവർ, ട്രാൻസ്‌ജെൻഡർമാർ എന്നിങ്ങനെയുള്ളവർക്കാണ് മുൻഗണന. വായ്പയുടെ പകുതി പണം ഒരാഴ്ചയ്ക്കുള്ളിൽ മുൻകൂട്ടി ലഭിക്കും. തിരിച്ചടവ് കാലാവധി 7% പലിശയിൽ മൂന്ന് വർഷം വരെയാണ്. ഗൂഗിൾ പേ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിലൂടെ വായ്പ തിരിച്ചടയ്ക്കാനാകും എന്നതാണ് ഈ വായ്പ്പയുടെ എടുത്തുപറയേണ്ട ഒരു പ്രധാന ഗുണം.