ലിയക്ക് തന്നെക്കാൾ 14 വയസ്സ് കുറവാണെന്നും ഒരുവർഷത്തോളം ലിവിങ് ടുഗതർ ജീവിച്ചു

ബിഗ് ബി എന്ന അമൽ നീരദ് ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് ചുവടുവെച്ചതാരമാണ് ജിനു ജോസഫ്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴി എന്ന ചിത്രത്തിൽ വേറൊരു ഗെറ്റപ്പിലുള്ള വേഷം ആയാണ് താരം ചിത്രത്തിലെത്തുന്നത്. കൊസ്തേപ്പ് എന്ന ഒരു തനി നാടൻ കഥാപാത്രമായാണ് ജിനു എത്തിയിരിക്കുന്നത്.

ഇപ്പോൾ താരത്തിന്റെ കുടുംബ ജീവിതത്തെകുറിച്ച് പറഞ്ഞ ജിനു തന്നെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്, ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.

പ്രണയവിവാഹമായിരുന്നു തങ്ങളുടേതെന്നും, ബാംഗ്ലൂരിൽ വെച്ചാണ് ലിയയെ ആദ്യം പരിചയപ്പെട്ടത്, ലിയക്ക് തന്നെക്കാൾ 14 വയസ്സ് കുറവാണെന്നും ഒരുവർഷത്തോളം ലിവിങ് ടുഗതർ ജീവിച്ചു അതിനുശേഷമാണ് ഇപ്പോൾ വിവാഹിതരായതെന്നും തങ്ങൾക്ക് മാർക്ക് എന്ന മകനും ഉണ്ടെന്നും താരം വെളിപ്പെടുത്തി.

സോൾട്ടൻ പേപ്പർ ലുക്കിയുടെയും, കഥാപാത്രത്തിന്റെ സ്റ്റൈലിഷ് ഡ്രസിംങ്ങിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ജിനു ജോസഫ്. ഇപ്പോൾ താരം കുടുംബജീവിതത്തെപറ്റി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അഷ്റഫ് ഹംസ സംവിധാനംചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി ചിത്രം നിർമ്മിക്കുന്നത് ചെമ്പോസ്ക്കി മോഷൻ പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളിൽ ചെമ്പൻ വിനോദ് ജോസ് റിമ കല്ലിങ്കലും ആഷിക് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിൽ 109 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത് മികച്ച പ്രതികരണവുമായി ഈ ചിത്രം പ്രദർശനം തുടരുകയാണ്.