ലിച്ചിയുടെ പുതിയ മേക്ക് ഓവർ കണ്ട് ത്രില്ലടിച്ച് ആരാധകർ

ലിച്ചിയുടെ പുതിയ മേക്ക് ഓവർ കണ്ട്
ത്രില്ലടിച്ച് ആരാധകർ

ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് അന്ന രേഷ്മ രാജൻ. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോ ഷൂട്ട് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. നാടൻ വേഷം മാത്രമല്ല മോഡേൺ വേഷങ്ങളും ഇണങ്ങും എന്ന രീതിയിൽ വളരെ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്, ഹെയർ സ്റ്റൈൽ മുതൽ ഡ്രസ്സിൽ വരെ ഒരു പുതുമയാർന്ന ശൈലിയാണ് താരം കൊണ്ടുവന്നിരിക്കുന്നത്. അഫ്സൽ ഒലീവ് ആണ് ഫോട്ടോഗ്രാഫർ (ഒലീവ് വെഡിങ് കമ്പനി ) ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വ്യത്യസ്തമായ നോട്ടവും ചിരിയും ആക്ഷനുകളും എല്ലാം ഫോട്ടോകളിൽ ഉണ്ട്.

ആലുവ സ്വദേശിയായ അന്ന സിനിമയിൽ എത്തുന്നതിനുമുമ്പ് നഴ്സായി പ്രവർത്തിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ലിജോ പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറിസ് എത്തുന്നത്
അങ്കമാലി ഡയറീസ് എത്തുന്നത് പിന്നീട് വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദിസ, മധുര രാജ, സച്ചിൻ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് അന്നയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാഴിര, രണ്ട് എന്നിവയാണ് ആനയുടെ അണിയറയിലൊരുങ്ങുന്നു ചിത്രങ്ങൾ.