ഇത് ലിച്ചി തന്നെയാണോ? അന്നയുടെ പുതിയ മേക്ക് ഓവർ കണ്ട് അന്തം വിട്ട് ആരാധകർ…

ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ കീഴടക്കിയ നടിയാണ് അന്ന രേഷ്മ രാജൻ. മോഡേൺ ലുക്കിൽ ഉള്ള രേഷ്മയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. തൃശ്ശൂരിലെ ജി ടെക് സെന്ററിന്റെ ഉദ്ഘാടനത്തിനാണ് താരം എത്തിയത്. വെറൈറ്റി ലുക്കിലുള്ള താരത്തിന്റെ പുതിയ മേക്കോവർ കണ്ട് ഞെട്ടി ഇരിക്കുകയാണ് ആരാധരകർ, ലിച്ചി തന്നെയാണോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. നിമിഷനേരംകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

ആലുവ സ്വദേശിയായ അന്ന സിനിമയിൽ എത്തുന്നതിനുമുമ്പ് നഴ്സായി പ്രവർത്തിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ലിജോ പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറിസ് എത്തുന്നത്
അങ്കമാലി ഡയറീസ് എത്തുന്നത് പിന്നീട് വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദിസ, മധുര രാജ, സച്ചിൻ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് അന്നയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാഴിര, രണ്ട് എന്നിവയാണ് അന്നയുടെ അണിയറയിലൊരുങ്ങുന്നു ചിത്രങ്ങൾ.