ലളിതം സുന്ദരം ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും..

മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർ പ്രാർത്ഥന കഥാപാത്രങ്ങളായി വരുന്ന “ലളിതം സുന്ദരം” എന്ന ചിത്രം ഡിസ്നി പ്ലസ് ഹോറസ്റ്ററിലൂടെ റിലീസ് ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്. മാർച്ച് മാസത്തോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ജുവാര്യറുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് “ലളിതം സുന്ദരം”.

ചിത്രം നിർമിക്കുന്നത് മഞ്ജു വാര്യർ പ്രൊഡക്ഷന്സും, സെഞ്ച്വറി പ്രൊഡക്ഷന്സും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് പ്രമോദ് മോഹനൻ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിബാലാണ്. സെെജു കുറുപ്പ്, സുധീഷ്, അനു മോഹൻ, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടൻ, മാസ്റ്റർ അശ്വിൻ വാര്യർ ഇന്നിന്നവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ..

മരക്കാർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജുവാരിയർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ഇത്. മരക്കാരിലെ അഭിനയത്തിന് വലിയ പ്രേക്ഷക പ്രീതി മഞ്ജു വാര്യർ ക്ക് നേടിയെടുക്കാൻ സാധിച്ചിരുന്നു.. ലളിതം സുന്ദരം എന്ന ഫീൽ ഗുഡ് ടൈറ്റിൽ ഉള്ള ചിത്രം ഒരു ഫീൽ ഗുഡ് സിനിമയായി മാറും എന്ന് പ്രതീക്ഷിക്കാം..