ലളിതം സുന്ദരം OTT റിലീസ് ചെയ്യാൻ ഒരുങ്ങുന്നു ,

മലയാളസിനിമയിൽ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത  ചിത്രമാണ് ‘ലളിതം സുന്ദരം’  മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ കൊച്ചുമോനൊപ്പം മഞ്ജു വാര്യരും ചേർന്നാണ് ചിത്രം നിർമ്മിച്ചത് .മഞ്ജു വാര്യർ, ബിജു മേനോൻ, സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്   ചിത്രം നേരിട്ടുള്ള ഒടിടി റിലീസ്  ചെയ്യാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം മാർച്ചിൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യാൻ തുടങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന മലയാള ചിത്രം ‘ലളിതം സുന്ദരം’ നേരിട്ടുള്ള ഒടിടി റിലീസ് ചെയ്യും.

 

 

മഞ്ജു വാര്യർ തന്റെ ട്വിറ്റ് പേജ് വഴി ഈ കാര്യം പ്രേക്ഷകരെ അറിയിക്കുകയും ചെയ്തു , ചിത്രത്തിന്റെ പോസ്റ്ററിന്റെ കൂടെ ഒരു അടികുറിപ്പുകൂടെ ഉണ്ടായിരുന്നു . ഞങ്ങളുടെ ലളിതം സുന്ദരം എന്ന സിനിമ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ Disney+Hotstar-ൽ ഉടൻ റിലീസ് ചെയ്യും  എന്റെ സഹോദരൻ  മധുവാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായ എന്റെ പ്രിയപ്പെട്ട ബിജുയേട്ടനൊപ്പം സ്‌ക്രീനിൽ ഒന്നിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്.  ഇങ്ങനെ ആണ് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത് ,

https://youtu.be/MsgoV1ueIt0