നടന് നെടിമുടിവേണുവിന്റെ നിര്യാതനത്തില് സിനിമാ ലോകം മുഴുവന്‍ കണ്ണീരിലാഴ്ന്നപ്പോഴും വേണുവേട്ടനുമായി ആത്മ ബന്ധം പുലര്ത്തിയിരുന്നവര്ക്ക് ഇപ്പോഴും ആ ദുഖത്തില്‍ നിന്ന് കരകേറാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ ഏറ്റവും പ്രധാനിയാണ് മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍.
വേണുവേട്ടന്റെ മരണത്തില്‍ എല്ലാവര്ക്കും ദുഖമുണ്ട്. എന്നാല്‍ ലാലേട്ടന്റെ ദുഖം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും അവര്‍ തമ്മിലുള്ള ആത്മബന്ധം നേരിട്ടറിയാവുന്ന ആളെന്ന നിലയില്‍ എനിക്ക് അത് മനസ്സിലാക്കാന്‍ പറ്റുമെന്നും പറഞ്ഞ് സംവിധാകയന് പ്രിയദര്ശന് മോഹന്‍ലാല്‍-നെടുമുടി വേണു ബന്ധത്തെ കുറിച്ച് എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
”ഒരു പക്ഷെ ലാലേട്ടന് ഇത്രേം തകര്‍ന്ന ഒരു അവസ്ഥയില്‍ ഇരിക്കുന്നത് ആദ്യമായാണ് കാണുന്നത്. എനിക്ക് അറിയാവുന്നത് വെച്ചു നെടുമുടി വേണു മോഹന്‍ലാലിന് ആരൊക്കെയോ ആണ് , മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് വേണു ചേട്ടന് . എനിക്ക് തോന്നുന്നില്ല അയാള്‍ ഇത്രേം വലിയ ഒരു ബന്ധം വേറെ ഒരു വ്യക്തിയും ആയിട്ട് ഉണ്ടോ എന്ന്, അത്രയ്ക്ക് സ്നേഹം ആയിരുന്നു അവര്‍ തമ്മില്‍.” അയാള്‍ മലയാള സിനിമയുടെ മികച്ച നടന്മാരില് ഒരാള്‍ ആയിരുന്നു ഇനി അങ്ങോട്ടുള്ള കാലത്തിലും മലയാള സിനിമയുടെ ചരിത്രം എഴുതുമ്പോള്‍ ഏതെങ്കിലും ഒരു പേജില്‍ നെടുമുടി വേണുവിനെ കുറിച്ചു എഴുതാതെ പോകാന്‍ കഴിയില്ല… എന്നായിരുന്നു പോസ്റ്റ്.
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ഒന്നുമുതല്‍ പൂജ്യം വരെ, മാമ്പഴക്കാലം, ചതുരംഗം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, മായാമയൂരം, ചന്ദ്രലേഖ, നോക്കത്താദൂരത്തു കണ്ണും നട്ടു, പൂച്ചക്കൊരു മൂക്കുത്തി, കോളേജ് കുമാരന്, അപ്പുണ്ണി, അഹം, ആമയും മുയലും, ഒരു യാത്രാമൊഴി, നിര്‍ണ്ണയം, വിസ്മയത്തുമ്പത്ത്, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഭരതം, മിഥുനം, കമലദളം, താളവട്ടം, ബാലേട്ടന്, ലാല്‍സലാം, സുഖമോ ദേവി, അറബിയും ഓട്ടകവും പിന്നെ ഞാനും, അയാള്‍ കഥയെഴുതുകയാണ്, പവിത്രം, വെള്ളാനകളുടെ നാട്, ഹിസ് ഹൈനസ് അബ്ദുള്ള, വിറ്റ്നാം കോളനി, സദയം, അക്കരെ അക്കരെ അക്കരെ, വന്ദനം, ദശരഥം, തന്മാത്ര, കാക്കകുയില്‍, ഹരികൃഷ്ണന്‍സ്, തേന്മാവിന് കൊമ്പത്ത്, ചിത്രം, സഫ്ടികം, ദേവാസുരം, ഒപ്പം, മണിചിത്രത്താഴ് തുടങ്ങി 50ഓളം ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരും.