സ്റ്റാര്‍മാജിക് എന്ന ടിവി പ്രോഗ്രാമിലെ ആരാധകരുടെ പ്രിയ താരങ്ങളാണ് തങ്കച്ചന് വിതുരയും ലക്ഷ്മി നക്ഷത്രയും. അവരുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.
ഇപ്പോള്‍ തന്റെ ഒഫീഷ്യല്‍ യൂട്യൂബിലൂടെ തങ്കച്ചന് വിതുരയോടൊപ്പം ഒരു ദിവസത്തെ വീഡിയോ ആണ് ലക്ഷ്മി പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട്ലക്ഷം വ്യൂവേഴ്സ് ആണ് നിമിഷങ്ങള്‍ക്കകം വീഡിയോയ്ക്ക് ലഭിച്ചത്. തങ്കുവിനായി സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ഹോര്‍ലിക്സും, കോണ്ഫ്ലിക്സും, മിഠായിയും, ചിപ്സും എല്ലാം വാങ്ങിയാണ് ലക്ഷ്മി എന്ന ആരാധകരുടെ സ്വന്തം ചിന്നു തങ്കുവിന്റെ വീട്ടില്‍ എത്തിയത്.
വീട്ടിലെത്തിയ ചിന്നുവിന് നല്ല അസ്സല് ഏലയ്ക്ക ചായ ഇട്ട് കൊടുത്താണ് തങ്കു സ്വീകരിച്ചത്. പിന്നീട് അവിടെ നടന്ന അവരുടെ രസകരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സ്റ്റാര്‍മാജിക് ആരാധകര്‍ക്ക് പുറമെ തങ്കുവിനെയും ലക്ഷ്മിയേയും ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് ഈ വീഡിയോ. കണ്ട് നോക്കൂ…