ജന സാഗരത്തിൽ ലക്ഷ്മി നക്ഷത്ര, പ്രിയ അവതാരികയെ വരവേറ്റ് മലപ്പുറം….

ഷോപ്പ് ഉദ്ഘാടനത്തിനെത്തിയ ലക്ഷ്മി നക്ഷത്രയുടെ ചിത്രങ്ങൾ വൈറൽ ആകുന്നു, വയനാട് ജില്ലയിലെ വണ്ടൂരിലെ ക്യാൻ വോക്ക് (can walk) എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ലക്ഷ്മി നക്ഷത്ര. ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിലാണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്, ഇതിനോടകംതന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.


ഇങ്ങനെയുള്ള പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ജനങ്ങൾ തന്നെ എത്ര മാത്രം തന്നെ ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കുന്നത്. എന്ന തലക്കെട്ടോടെയാണ് താരം സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കു വെച്ചത് ചെരിപ്പുകളും, ലേഡീസ് ഐറ്റംസ് ഉൾപ്പെടുന്ന ഒരു വമ്പൻ ഷോപ്പാണിത്.

ചുരുങ്ങിയ കാലംകൊണ്ടുതന്നെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയ താരമാണ് ലക്ഷ്മി നക്ഷത്ര. ആർ ജെ ആയി ജോലിചെയ്തിരുന്ന താരം പിന്നീട് സ്റ്റാർ മാജിക്‌ എന്ന റിയാലിറ്റി ഷോയിലെ അവതാരിക ആയി വന്നപ്പോഴാണ് ആരാധകർ താരത്തെ ഏറ്റെടുത്തത്. വ്യത്യസ്തമായ അവതരണശൈലി കൊണ്ട് എല്ലാവരുടെയും പ്രേഷക പ്രീതി നേടിയ താരമാണ് ലക്ഷ്മി. ലക്ഷ്മിയുടെ അവതരണ ശൈലി തന്നെയാണ് പരിപാടിയുടെ വിജയം, ഈ അടുത്ത് സന മോൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച ലക്ഷ്മി യുടെ വീഡിയോ ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഉദ്ഘാടനത്തിന് എത്തിയ ആളുകളുടെ തിരക്കു കണ്ടാലറിയാം, ലക്ഷ്മിയെ ജനങ്ങൾ എത്ര സ്നേഹിക്കുന്നുവെന്ന്.