ഇതു പോലെയുള്ള നാറികൾ ചോദിച്ചാൽ അവന്റെ കരണം പുകയും, ഊളത്തരം എന്നും ഊളത്തരമാണ്, ലക്ഷ്മി പ്രിയ

ഒരുത്തി സിനിമയുടെ വാർത്താസമ്മേളനത്തിൽ വിനായകൻ നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തി പടർന്നിരിക്കുന്നത്.ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്നും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നതെങ്കിൽ അത് താൻ വീണ്ടും ആവർത്തിക്കുമെന്നും വിനായകൻ പറഞ്ഞിരുന്നു.

വിനായകന്റെ ഈ പരാമർശത്തിനെതിരെ ചുട്ട മറുപടിയുമായി നടി ലക്ഷ്മി പ്രിയ ഇപ്പോൾ എത്തിയിരിക്കുന്നത്.” ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ല് അടിച്ചു താഴെയിടും എന്നും, എത്ര മാന്യമായി ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ എന്നും? ഏതെങ്കിലും ഊള എന്നോട് ഇത് ചോദിച്ചാൽ കേട്ടിരിക്കില്ല എന്നും ലക്ഷ്മി പറയുന്നുണ്ട്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു തീ ആവുക ഓരോ പെണ്ണും എന്ന് പറഞ്ഞാണ് ലക്ഷ്മിപ്രിയ വാക്കുകൾ അവസാനിക്കുന്നത്.

ലക്ഷ്മിപ്രിയയുടെ പോസ്റ്റിന്റെ പൂർണ രൂപം

ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?

സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല!! അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ  അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്.

ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ  ‘ഒരുത്തി’ അല്ല   സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും.

നമസ്കാരം
ലക്ഷ്മി പ്രിയ