മിനിസ്ക്രീനിലൂടെ അവതാരകയായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര എന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ

മിനിസ്ക്രീനിലൂടെ അവതാരകയായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര എന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ. കുറുമ്പും കുസൃതിയും ആയി ഫ്ലവേഴ്സിലെ ടമാർ പടാർ, സൂപ്പർ സ്റ്റാർ മാജിക്, സൂപ്പർ പവർ തുടങ്ങിയ ഷോകളിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.

പ്രസരിപ്പിന്റെ പുതിയ ഊർജ്ജം കാഴ്ചകളിൽ നിറച്ച് മറകൾ ഇല്ലാതെ ചിരിച്ചു സംസാരിച്ചും പ്രേക്ഷക മനസ്സ് കീഴടക്കിയ താരം. സോഷ്യൽ മീഡിയയിൽ താരം സജീവമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

കറുപ്പും, നീല ചേർന്ന് കോസ്റ്റ്യൂം ആണ് താരം ധരിച്ചിരിക്കുന്നത്. ” ദി ബ്രീസ് ഹാഡ് ഇറ്റ്സ് ഓൺ റീസൺ ടു റീജോയ്‌സ് വൺസ്‌ ഹാപ്പിനെസ് ” എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി താരം എഴുതിയിരിക്കുന്നത്.

ഇതിനോടകംതന്നെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലക്ഷ്മിയുടെ അവതരണശൈലി അതുതന്നെയാണ് ജനങ്ങളിൽ ഇത്രയധികം സ്വാധീനം ചെലുത്താൻ താരത്തിന് ആയത്. സോഷ്യൽ മീഡിയയിൽ താരമായ ലക്ഷ്മി നക്ഷത്രയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. സ്റ്റാർ മാജിക്കിലെ തങ്കച്ചനുമൊത്ത് ലക്ഷ്മി ചെയ്ത വീഡിയോ മുപ്പത്തിരണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്