ഗ്രാമീണത തുളുമ്പുന്ന  സെറ്റ് സാരിയിൽ  അതീവ സുന്ദരിയായി ലക്ഷ്മി നക്ഷത്ര | Lakshmi Nakshathra

കൈയ്യിൽ പ്രസാദവും,  ഗ്രാമീണത തുളുമ്പുന്ന  സെറ്റ് സാരിയിൽ  അതീവ സുന്ദരിയായി ആരാധകരുടെ പ്രിയ താരം ലക്ഷ്മി നക്ഷത്ര. കയ്യിൽ പ്രസാദവും പച്ച കളർ സെറ്റ് മുണ്ടെടുത്ത് ക്ഷേത്രത്തിൽനിന്നുള്ള ചിത്രമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ  പങ്കുവെച്ചത്. ഒരു മലയാളി പെൺകുട്ടി ആയാതുകൊണ്ട്  തന്റെ പാരമ്പര്യം ആസ്വദിക്കുന്നു എല്ലാ തലക്കെട്ടോടു കൂടിയാണ്  ചിത്രങ്ങൾ  താരം പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകരും താരത്തിന്റെ ചിത്രത്തിന് കമന്റുകൾ നൽകുന്നുണ്ട്. സ്റ്റാർ മാജിക് എന്ന ജനപ്രിയ പരിപാടിയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ  താരമാണ് ലക്ഷ്മി നക്ഷത്ര. ആർ ജെ ആയി ജോലിചെയ്തിരുന്ന താരം പിന്നീട് സ്റ്റാർ മാജിക്‌ എന്ന റിയാലിറ്റി ഷോയിലെ അവതാരിക ആയി വന്നപ്പോഴാണ് ആരാധകർ താരത്തെ ഏറ്റെടുത്തത്. വ്യത്യസ്തമായ അവതരണശൈലി കൊണ്ട് എല്ലാവരുടെയും പ്രേഷക പ്രീതി നേടിയ താരമാണ് ലക്ഷ്മി. ലക്ഷ്മിയുടെ അവതരണ ശൈലി തന്നെയാണ് പരിപാടിയുടെ വിജയം, മറ്റു സഹ താരങ്ങളും ആയിട്ടുള്ള കോമ്പിനേഷൻ രംഗങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ  ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറ്.ഈ അടുത്ത് സന മോൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച ലക്ഷ്മിയുടെ വീഡിയോ ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.