കുട്ടി ആരാധികയെ കാണാൻ ലക്ഷ്മി നക്ഷത്ര എത്തി

കുട്ടി ആരാധികയെ കാണാൻ ലക്ഷ്മി നക്ഷത്ര എത്തി. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആർ. ജെ ആയിരുന്ന ലക്ഷ്മിയെ എല്ലാവരും അറിയുന്നത് ഇപ്പോൾ താരം സന എന്ന് പേരായ ഈ കൊച്ചു മിടുക്കിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

സന കുട്ടി വളരെ കഷ്ടപ്പെട്ട് ആണ് തന്റെ അടുത്ത് എത്തുന്നത് എന്നും. ഒരു മാസം മുൻപ് ഫ്ലവേഴ്സിലേക്ക് വിളിച്ചപ്പോൾ അസോസിയേറ്റ് ഡയറക്ടറിനോക്കെ കണക്ട് ചെയ്താണ് എന്നെ വീഡിയോകോൾ ചെയ്യുന്നതെന്നും, വീഡിയോ കണ്ടപ്പോൾ സന എത്രത്തോളം എന്നെ ഇഷ്ടപ്പെടുന്നുവെന്നു മനസ്സിലാക്കുകയും, പിന്നീട് മോളെ കാണാൻ തീരുമാനിക്കുകയുമായിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്.

സനയുടെ അമ്മയ്ക്കും സഹോദരിക്കും മാത്രമാണ് ഞാൻ അവിടേക്ക് ചെല്ലുന്ന വിവരം അറിയുകയുള്ളൂ എന്നും, എല്ലാവർക്കും മുമ്പായി സന കുട്ടിക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കണം എന്ന് പറഞ്ഞാണ് ലക്ഷ്മി സനയുടെ വീട്ടിലെത്തുന്നത്. സനയുടെ വീട്ടിലെത്തിയപ്പോൾ ആ കുഞ്ഞു കുട്ടിക്ക് ഉണ്ടായ സന്തോഷം പറഞ്ഞ് അറിയിക്കുന്നതിനും ഏറെയാണ്, സന്തോഷം കൊണ്ടും സ്നേഹം കൊണ്ടും കുറേയധികം ഉമ്മകൾ കൊടുത്തുകൊണ്ടാണ് തന്റെ സന്തോഷം സന പ്രകടിപ്പിച്ചത്. സനക്കായ് ഒരുപാട് ക്രിസ്മസ് സമ്മാനങ്ങളും കേക്കും കൊണ്ടാണ് താരം തൃശ്ശൂരിലുള്ള വീട്ടിലെത്തിയത്. പിന്നീട് സനയുടെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ലക്ഷ്മി നക്ഷത്ര യുടെ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.