സാരിയിൽ കിടു ആയിട്ടുണ്ട് എന്ന് ആരാധകർ, ലച്ചുവിന്റെ ചിത്രങ്ങൾ വൈറലാകുന്നു….

ലച്ചുവായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ജൂഹി റുസ്താഗി. ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് താരം പ്രേക്ഷകർക്ക് ഇഷ്ടതാരമായി മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ഫോട്ടോകളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പെടുത്തി ട്ടുണ്ട്, ഇപ്പോൾ സാരിയിൽ സുന്ദരിയായ എത്തിയ ജൂഹിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ശീമാട്ടിയുടെ സാരിയാണ് താരം ഉടുത്തിരിക്കുന്നത്. സാരിയിൽ വളരെ സുന്ദരി ആയിട്ടുണ്ട് എന്ന് പലരും കമന്റുകൾ നൽകുന്നുണ്ട്. നിമിഷനേരം കൊണ്ട് ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

കുറച്ചു നാളുകൾക്ക് മുൻപ് ഉപ്പും മുളകും എന്ന സീരിയലിൽ നിന്ന് താരം പിൻവാങ്ങിയിരുന്നു പഠന സംബന്ധമായ ആവശ്യങ്ങൾക്ക് ആണ് താരം അഭിനയത്തിൽ നിന്ന് പിന്തിരിഞ്ഞത് എന്ന് താരം വ്യക്തമാക്കിയിരുന്നു, ഈയടുത്താണ് ജൂഹിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചത്, ഏറെ നിരാശയിലായിരുന്നു താരം ഇപ്പോൾ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നുണ്ട്. ഉപ്പും മുളകും അവസാനിച്ചതിനു ശേഷം സി കേരളത്തിലെ എരിവും പുളിയും എന്ന് പരമ്പരയിലൂടെ ലെച്ചുവും കുടുംബവും വീണ്ടും ആരാധകരെ സന്തോഷിപ്പിക്കാൻ എത്തിയിട്ടുണ്ട്.