ട്രെൻ്റിങ് ഡാൻസിന് ചുവടുവെച്ച് കുട്ടിതെന്നല്‍

ടിക് ടോക് വീഡിയോയിലൂടെ മലയാളി മനം കവര്‍ന്ന കൊച്ചു മിടുക്കി ആണ് തെന്നല്‍ അഭിലാഷ്. ഗായിക സൈനോര ആലപിച്ച ബേങ്കി ബേങ്കി ബേങ്കി ബൂം എന്ന ഗാനം ചെയ്തതോടെ ആണ് ഈ കുട്ടി താരം ജന ശ്രദ്ധ നേടിയത്. മലയാളത്തിലെ കുട്ടി സെലിബ്രിറ്റികളില്‍ മോഡലിങ്ങിലും അഭിനയത്തിലും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ് തെന്നല്‍. തെന്നലിന്റെ മോഡല്‍ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

,ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ തെന്നല്‍ പങ്കുവെച്ച പുതിയൊരു ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ട്രെന്‍ടിനൊപ്പം പോകുന്നു എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ തെന്നല്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വളരെ കുറച്ച് സമയം കൊണ്ട് തന്നെ വൈറലായി കഴിഞ്ഞു.

”യാദ് പിയാ കി ആനേ ലെഗി” ഇഷ്‌ക് ദ ഏസാ പായാ ജാല്‍ സോണിയേ” തുടങ്ങിയ ഗാനത്തിനാണ് കുട്ടി തെന്നല്‍ മനോഹരമായി ചുവടുവെയ്ക്കുന്നത്. ഇതിനുമുമ്പും കുട്ടി തെന്നലിന്റെ പല ഡാന്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിട്ടുണ്ട്.

Leave a Comment